ഈജിപ്തിലേക്ക് അംബാസഡറെ നിയമിക്കുമെന്ന് തുര്‍ക്കി

ഒമ്പത് വര്‍ഷമായി ഒഴിഞ്ഞുകിടക്കുന്ന ഈജിപ്തിലെ നയതന്ത്ര പദവിയിലേക്ക് പുതിയ അംബാസഡറെ നിയമിക്കാന്‍ തീരുമാനിച്ചതായി തുര്‍ക്കി അധികൃതര്‍. ഒ ഐ സിയുടെ തുര്‍ക്കി മുന്‍ പ്രതിനിധി സാലിഹ് മുത്‌ലു സെന്‍ ആയിരിക്കും പുതിയ അംബാസഡര്‍. ഈജിപ്ത് സര്‍ക്കാറില്‍നിന്ന് തുര്‍ക്കി സ്ഥിരീകരണം തേടുകയാണ്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയാണിത്. 2013-ല്‍ സൈനിക അട്ടിമറിക്ക് ശേഷം, ഈജിപ്ത് പ്രസിഡന്റ് അല്‍ സീസിയെ രാജ്യത്തെ നിയമാനുസൃത നേതാവായി അംഗീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധത്തില്‍ വിള്ളലുണ്ടായത്.
