ഈജിപ്ത്: ആദ്യ വനിതാ ജഡ്ജിയായി ഹെല്‍മി
രാജ്യത്തെ പരമോന്നത കോടതിയായ സ്‌റ്റേറ്റ് കൗണ്‍സില്‍ ബെഞ്ചിലിരിക്കുന്ന ആദ്യ വനിതാ ജഡ്ജിയായി റദ്‌വ ഹെല്‍മി ചരിത്രം കുറിച്ചു. ഈജിപ്തിലെ പ്രധാന ജുഡിഷ്യല്‍ ബോഡികളിലൊന്നായ കൗണ്‍സിലില്‍ ചേരുന്നതിന് കഴിഞ്ഞ വര്‍ഷം നിയമിക്കപ്പെട്ട 98 സ്ത്രീകളില്‍ ഒരാളാണ് ഹെല്‍മി. പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസിയുടെ തീരുമാനത്തെ തുടര്‍ന്നാണ് 98 സ്ത്രീകളെയും നിയമിച്ചത്. മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ഈ നീക്കം. കൂടുതല്‍ ജനസംഖ്യയുള്ള അറബ് രാജ്യമായ ഈജിപ്തിലെ സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി വര്‍ഷങ്ങളായി പോരാടുകയാണ്. ഈജിപ്തില്‍ നൂറുകണക്കിന് വനിതാ അഭിഭാഷകരുണ്ട്.