ഈമാനികമായ ഉണര്‍വ് നല്‍കിയ പണ്ഡിതന്‍
ടി കെ അഷ്‌റഫ്
എം എസ് എം സംസ്ഥാന സമിതിയില്‍ ഭാരവാഹിയായിരുന്ന കാലത്ത് ഇരുപത് ദിവസങ്ങളിലായി സംഘടിപ്പിച്ച് വന്നിരുന്ന റിലിജിയസ് സ്‌കൂള്‍ കോഴിക്കോട് മാത്തറ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്നപ്പോള്‍ സഈദ് ഫാറൂഖിയെ ക്ലാസെടുക്കാന്‍ വിളിച്ചതോടെയാണ് അദ്ദേഹവുമായി അടുത്ത് ബന്ധപ്പെടുന്നത്. നമസ്‌കാരമായിരുന്നു ക്ലാസിന്റെ വിഷയം. കുട്ടികളെ പുറത്തേക്ക് കൊണ്ടുപോയി വുദ്വൂ മുതല്‍ നമസ്‌കാരം പൂര്‍ണമായും പ്രാക്ടിക്കലായി കാണിച്ച് കൊടുത്ത് അദ്ദേഹം എടുത്ത ക്ലാസ് കുട്ടികള്‍ക്ക് ഏറെ ഹൃദ്യമായിരുന്നു. വലിയവര്‍ക്കും ചെറിയവര്‍ക്കുമെല്ലാം ഒരു പോലെ ഈമാനികമായ ഉണര്‍വ് പകരുന്നതില്‍ അദ്ദേഹത്തിന്റെ ക്ലാസിന് മാത്രമല്ല; സാന്നിധ്യത്തിനും ഇടപെടലിനും വരെ വലിയ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചിരുന്നു.