ഈലാഫ് വിദ്യാര്‍ഥി സംഗമം

എടത്തനാട്ടുകര മണ്ഡലം വിദ്യാര്‍ഥി സംഗമം അഡ്വ. എന്‍ ശംസുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.
എടത്തനാട്ടുകര: എം എസ് എം, ഐ എസ് എം സംഘടിപ്പിച്ച മണ്ഡലം വിദ്യാര്‍ഥി സംഗമം -ഈലാഫ്- അഡ്വ. എന്‍ ശംസുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന. സെക്രട്ടറി ആദില്‍ നസീഫ് മങ്കട, ഡോ. ജാബിര്‍ അമാനി, നാസര്‍, എന്‍ എം അബ്ദുല്‍ജലീല്‍, സമാഹ് ഫാറൂഖി, സി പി അബ്ദുസ്സമദ്, ആഷിക് അസ്ഹരി, സി പി ഷാദിയ പ്രസംഗിച്ചു.