ഈ അടിമത്തം എങ്ങനെ തീരും?
എം ടി ബോവിക്കാനം
കോവിഡ് മഹാമാരി കാരണം എല്ലാ മേഖലയിലും സുന്ദരമായ ഒരന്തരീക്ഷം നഷ്ടപ്പെട്ടുപോയിരുന്നു. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. സാഹചര്യം മാറ്റി മറിച്ചപ്പോള്‍ വെറും സ്‌ക്രീനിനുള്ളിലേക്ക് എല്ലാം ഒതുങ്ങി. വര്‍ഷം കൂടുംതോറും ഒരു ഗ്രൂപ്പില്‍ നിന്ന് മറ്റൊരു ഗ്രൂപ്പിലേക്ക് എന്ന നിലയിലേക്കെത്തി. ഇതില്‍ നിന്നൊക്കെ പരിപൂര്‍ണ മുക്തി നേടി എന്നൊന്നും പറയാനായിട്ടില്ലെങ്കിലും വിദ്യാലയങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് പോകുന്നു. പക്ഷേ വിദ്യാര്‍ഥികളെ അലട്ടുന്ന മറ്റൊരു ഭീകര പ്രശ്‌നം ഫോണ്‍ അഡിക്ഷനാണ്. പഠനം ഓണ്‍ലൈന്‍ ആയിരുന്നപ്പോള്‍ ഫോണും മറ്റുമാണ് വലിയ നേട്ടമായി കണ്ടത്. എങ്കിലിപ്പോളത് മാറിവരുന്നു.
വിദ്യാര്‍ഥികള്‍ ലോക്ഡൗണ്‍ സമയത്ത് പഠനത്തോടൊപ്പം പലതിലുമേര്‍പ്പെട്ട് ഫോണില്ലാതെ ഉറക്കമില്ല എന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണ്. പെട്ടെന്ന് ദേഷ്യപ്പെടുകയും പ്രതികരിക്കുകയും ചെയ്യുന്നു. മുഴുവന്‍ സമയവും സ്‌ക്രീനിനു മുമ്പില്‍ ചിലവഴിച്ചിട്ട് കണ്ണിനും ശരീരത്തിലെ മറ്റു അവയവങ്ങളും മരവിച്ച അവസ്ഥയിലെത്തുന്നു. ഇങ്ങനെ തുടങ്ങി അനവധി പ്രശ്‌നങ്ങള്‍ മൊബൈല്‍ അഡിക്ഷന്‍ മൂലം സംഭവിക്കുന്നു. ഇങ്ങനെയാണ് തുടര്‍ന്ന് പോകുന്നതെങ്കില്‍ പ്രതീക്ഷ നല്‍കുന്ന നാളത്തെ തലമുറയില്‍ ആശങ്കപ്പെടേണ്ടതുണ്ട്. എല്ലാത്തിലും വലിയ നിലക്ക് നിയന്ത്രണങ്ങള്‍ അത്യാവശ്യമാണ്.