9 Friday
May 2025
2025 May 9
1446 Dhoul-Qida 11

വിദ്യാഭ്യാസ സമ്മേളനം

ഓമശ്ശേരി: ശരിയായ വിദ്യാഭ്യാസത്തിലൂടെ മഹല്ലുകള്‍ ശാക്തീകരിക്കപ്പെടണമെന്ന് ഓമശ്ശേരി മുജാഹിദ് മഹല്ല് വിദ്യാഭ്യാസ സമ്മേളനം അഭിപ്രായപ്പെട്ടു. കെ എ ടി എഫ്. മുന്‍ സംസ്ഥാന പ്രസിഡന്റ് എം പി അബ്ദുല്‍ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിലെ വിജയികളെ ആദരിച്ചു. പി വി അബ്ദുസ്സലാം മദനി അധ്യക്ഷത വഹിച്ചു. ഡോ. ഒ സി അബ്ദു ല്‍കരീം, ഡോ. ഷാഫി, എം കെ പോക്കര്‍ സുല്ലമി, ശൈജല്‍ കല്ലുരുട്ടി, കെ കെ അബ്ദുറഫീഖ്, പി അബൂബക്കര്‍ മദനി, വി കെ സഫാസ്, എന്‍ ടി അബ്ദുസ്സലാം മദനി, ഇ കെ ഷൗക്കത്തലി പ്രസംഗിച്ചു.

Back to Top