വിദ്യാഭ്യാസ മാറ്റങ്ങള്‍ അനിവാര്യമോ?
ഷഫീഖ് കൊളപ്പുറം
ആധുനിക കാലത്തെ വിദ്യാഭ്യാസം തീര്‍ത്തും മൂല്യ മുക്തമായ ആശയങ്ങളാണ് വിദ്യാര്‍ഥികളിലേക്ക് സമ്മാനിക്കുന്നത്. ഒരു സമൂഹത്തെ അല്ലെങ്കില്‍ ഒരു രാജ്യത്തെ വികസിത രാജ്യം എന്ന് വിശേഷിപ്പിക്കണമെങ്കില്‍ അതില്‍ മൂല്യവത്തായ വിദ്യാഭ്യാസം ചെലുത്തുന്ന പങ്ക് ചെറുതല്ല, ഇന്ന് കേരളീയ സമൂഹത്തില്‍ അനിയന്ത്രിതമായി വളര്‍ന്നു കൊണ്ടിരിക്കുന്ന പ്രധാന വെല്ലുവിളികളാണ് ഓണ്‍ലൈന്‍ മാഫിയകളും പ്രതിദിനം വര്‍ധിച്ചു വരുന്ന പീഡനകേസു കളും. മൂല്യവത്തായ വിദ്യാഭ്യാസത്തെ നിഷേധിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ കുത്തഴിഞ്ഞ അഴിഞ്ഞാട്ടമാണ് സമൂഹത്തെ ഇത്തരത്തിലുള്ള അക്രമത്തിലേക്ക് നയിക്കുന്നത്. വളര്‍ന്നുവരുന്ന വിദ്യാര്‍ഥി സമൂഹത്തിന് കൃത്യമായ സാമൂഹ്യ അവബോധം സൃഷ്ടിക്കാനുതകുന്ന രീതിയിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്നതാണ് ഇതിന് കാരണം. ഏതൊരു വിദ്യ അഭ്യസിക്കുന്നവര്‍ക്കും പ്രാഥമികമായി ലഭിക്കേണ്ടത് സാമൂഹിക പ്രതിബദ്ധതയും മത സൗഹര്‍ദങ്ങളെ കുറിച്ചുള്ള അവബോധവുമാണ്. ഇതര മതസ്ഥരെയും ഉള്ളവനെയും ഇല്ലാത്തവനെയും ഒരേ കണ്ണില്‍ കാണാന്‍ പഠിക്കുമ്പോഴാണ് ഒരു വിദ്യാര്‍ഥിയാവുന്നത്. അത്തരം ധര്‍മനിഷ്ഠയുള്ളവരായി വിദ്യാര്‍ഥികള്‍ മാറുമ്പോള്‍ മാത്രമേ ജീര്‍ണതയില്‍ നിന്നും സമൂഹത്തെ അടര്‍ത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ.