എടവണ്ണ മണ്ഡലം സമ്മേളന പ്രചാരണോദ്ഘാടനം

എടവണ്ണ: രാജ്യത്ത് ജീവിക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും ഒന്നായി കാണാനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും എല്ലാവരും തയ്യാറാകണമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ എടവണ്ണ മണ്ഡലം പ്രചാരണ സമ്മേളനം ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ പി ബാബുരാജ് പ്രചാരണോദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍മരായ ശിഹാബ് കാഞ്ഞിരാല, ജമീല ലത്തീഫ്, കെ എന്‍ എം ജില്ലാ സെക്രട്ടറി കെ അബ്ദുല്‍അസീസ്, അബ്ദുല്‍കരീം സുല്ലമി, ജാഫര്‍ സുല്ലമി പ്രസംഗിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എം ടി മനാഫ് പ്രമേയ പ്രഭാഷണം നടത്തി.
