എടവണ്ണ സോണല്‍ ഇസ്‌ലാഹീ സമ്മിറ്റ്

എടവണ്ണ: സോണല്‍ ഇസ്‌ലാഹീ സമ്മിറ്റ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ട്രഷറര്‍ എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. വി പി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജാബിര്‍ അമാനി, വെളിച്ചം സംസ്ഥാന ചെയര്‍മാന്‍ എം പി അബ്ദുല്‍കരീം സുല്ലമി, അബ്ദുറഷീദ് ഉഗ്രപുരം, വി സി സക്കീര്‍ ഹുസൈന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തി. വെളിച്ചം സംസ്ഥാനതലത്തില്‍ ബംബര്‍ സമ്മാനം നേടിയ സ്മിത കുണ്ടുതോട്, വഹീദ കല്ലിടുമ്പ്, മദ്‌റസ സര്‍ഗോത്സവത്തില്‍ ടീന്‍സ് വിഭാഗം അറബി പ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ഫിദ വെസ്റ്റ് ചാത്തല്ലൂര്‍ എന്നിവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. അമീനുല്ല സുല്ലമി, ഫാത്തിമ ടീച്ചര്‍, പി കെ ജഅഫറലി, അബ്ദുല്‍ അസീസ് മദനി, ചെമ്മല ഉമ്മര്‍, മൂസ ഹാജി, അന്‍സാര്‍ ഒതായി, അബ്ദുല്‍ മജീദ് ഫാറൂഖി, അബ്‌സം കുണ്ടുതോട്, വി സി ലുത്ഫ പ്രസംഗിച്ചു.
