എടത്തനാട്ടുകര മണ്ഡലം മുജാഹിദ് സമ്മേളനം

എടത്തനാട്ടുകര മണ്ഡലം മുജാഹിദ് സമ്മേളനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്യുന്നു.
എടത്തനാട്ടുകര: ഉദാര ലൈംഗികതക്ക് പ്രേരകമാകുന്ന ഭാഗങ്ങള്‍ പാഠപുസ്തക ചട്ടക്കൂടില്‍ നിന്ന് നീക്കം ചെയ്യണമെന്ന് എടത്തനാട്ടുകര മണ്ഡലം മുജാഹിദ് സമ്മേളനം അഭിപ്രായപ്പെട്ടു. ലിംഗസമത്വത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ എല്‍ ജി ബി ടി ക്യു ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. എം ടി മനാഫ്, റിഹാസ് പുലാമന്തോള്‍ പ്രഭാഷണം നടത്തി. കെ എന്‍ എം ജില്ലാ സെക്രട്ടറി കെ ഉബൈദുല്ല മാസ്റ്റര്‍, മണ്ഡലം സെക്രട്ടറി കെ പി ഉബൈദുല്ല ഫാറൂഖി, മണ്ഡലം ട്രഷറര്‍ അബ്ദുറഷീദ് പല്ലിക്കാടന്‍, ഐ എസ് എം മണ്ഡലം സെക്രട്ടറി സുല്‍ഫീക്കര്‍, എം ജി എം മണ്ഡലം സെക്രട്ടറി പി റൗസീന, ഐ ജി എം മണ്ഡലം സെക്രട്ടറി സി പി ഷാദിയ പ്രസംഗിച്ചു.