28 Thursday
March 2024
2024 March 28
1445 Ramadân 18

എടക്കാട് ഇമ്പിച്ചി പാത്തുമ്മ

പി അബ്ദുറഹ്മാന്‍ സുല്ലമി പുത്തൂര്‍


പുത്തൂര്‍: മഹല്ലിലെ എടക്കാട് ഇമ്പിച്ചി പാത്തുമ്മ (95) നിര്യാതയായി. എല്ലാ ജുമുഅകളിലും പങ്കെടുക്കാനെത്തുമായിരുന്നു. റമദാനില്‍ തറാവീഹ് നമസ്‌കാരത്തില്‍ ജമാഅത്തായി പ ങ്കെടുക്കാനും പള്ളിയിലെത്തിയിരുന്നു. സാമ്പത്തികമായി വലിയ ആസ്തിയില്ലാതിരുന്നിട്ടും അവര്‍ മഹല്ലിലെയും സംഘടനാപരമായും ഉള്ള എല്ലാ സംരംഭങ്ങള്‍ക്കും സഹായിക്കുമായിരുന്നു. മഹല്ലില്‍ നടത്തുന്ന എല്ലാ പഠനക്ലാസ്സുകളിലും കൃത്യമായി പങ്കെടുത്തിരുന്നു. ഭര്‍ത്താവ്: പരേതനായ മൊയ്തീന്‍ കുഞ്ഞി. സഹോദരങ്ങള്‍: പരേതനായ ഇബ്രാഹിം, അയമ്മദ്കുട്ടി. മക്കള്‍: ആയിഷ, കദീജ, അബൂബക്കര്‍. പരേതക്ക് അല്ലാഹു സ്വര്‍ഗത്തില്‍ ഉന്നത പദവി നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x