എടക്കാട് അബൂബക്കര്‍
പി അബ്ദുര്‍റഹ്മാന്‍ സുല്ലമി പുത്തൂര്‍
പുത്തൂര്‍: മഹല്ലിലെ കാരണവര്‍ എടക്കാട് അബൂബക്കര്‍ (72) നിര്യാതനായി. ആസ്വാദന മികവുള്ള ശബ്ദത്തിനു ഉടമയായ അദ്ദേഹം പുത്തൂര്‍, ഓമശ്ശേരി പ്രദേശങ്ങളില്‍ ബാങ്ക് വിളിക്കുന്നതില്‍ താല്‍പര്യം കാണിച്ചിരുന്നു. മൈക്ക് ഇല്ലാത്ത കാലഘട്ടത്തില്‍ ബാങ്ക് വിളിച്ചാല്‍ മഹല്ലിലെ മുഴുവന്‍ വീടുകളില്‍ കേള്‍ക്കത്തക്ക ശബ്ദമുണ്ടായിരുന്നു. ഓമശ്ശേരി, പുത്തൂര്‍, കൊടുവള്ളി പ്രദേശങ്ങളില്‍ മര്‍ഹൂം ഇബ്‌റാഹിംകുട്ടി മൗലവിയുടെ നേതൃത്വത്തില്‍ നടന്ന തൗഹീദീ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. കൊടുവള്ളി, കരുവന്‍പൊയില്‍, ഓമശ്ശേരി, പുത്തൂര്‍ പ്രദേശങ്ങളില്‍ ഇസ്‌ലാഹി പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ എതിര്‍പ്പും അക്രമവും നേരിട്ടപ്പോള്‍ അതിനെ പ്രതിരോധിക്കുന്നവരില്‍ മുന്‍പന്തിയിലായിരുന്നു അദ്ദേഹം. ഭാര്യ: ആയിഷ. മക്കള്‍: ശുക്കൂര്‍, യഹ്‌യ, മുജാഹിദ. അല്ലാഹു പരേതന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)