ഇന്ത്യന്‍ ഇക്കണോമിക്/ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസില്‍ അവസരം
ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസിലേക്കും ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസിലേക്കും പൊതുവായി നടത്തുന്ന പരീക്ഷയ്ക്ക് യു പി എസ് സി അപേക്ഷ ക്ഷണിച്ചു. എക്കണോമിക് സര്‍വീസിലേക്ക് എക്കണോമിക്‌സ് ഉള്‍പ്പെട്ട ബിരുദാനന്തര ബിരുദവും സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസിലേക്ക് സ്റ്റാറ്റിസ്റ്റിക്‌സ് ഉള്‍പ്പെട്ട ബിരുദമോ മാസ്റ്റര്‍ ബിരുദമോ ആണ് യോഗ്യത. അപേക്ഷ മെയ് 9 (വൈകിട്ട് 6 മണി) വരെ www.upsconl-ine.nic.in വഴി സമര്‍പ്പിക്കാം.
ഐസറില്‍ ശാസ്ത്രം പഠിക്കാം
ശാസ്ത്ര വിഷയങ്ങളില്‍ മികവുറ്റ പഠനത്തിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (IISER) സ്ഥാപനങ്ങളില്‍ പഠിക്കാം. രാജ്യത്ത് ഏഴ് സ്ഥാപനങ്ങളാണ് നിലവിലുള്ളത്. ജെ ഇ ഇ അഡ്വാന്‍സ്ഡ്, കെവിപിവൈ എന്നീ പ്രവേശന മാര്‍ഗങ്ങള്‍ക്ക് പുറമെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നത് സ്‌റ്റേറ്റ് ആന്‍ഡ് സെന്‍ട്രല്‍ ബോര്‍ഡ് എന്ന രീതിയിലുടെയാണ്. ഇതിലൂടെ പ്രവേശനം നേടാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി എന്നിവ യില്‍ ഏതെങ്കിലും മൂന്ന് വിഷയങ്ങളെടുത്ത് 60% മാര്‍ക്കോടെ (പട്ടിക വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 55 %) വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 17-ന് നടക്കുന്ന ഐസര്‍ അഭിരുചി പരീക്ഷ (ഐഎടി2023) വഴി യോഗ്യത നേടണം. ഇതിനായി മെയ് 25-നകം www.iiseradmission.in/gm വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. 2022, 2023 വര്‍ഷങ്ങളില്‍ പ്ലസ്ടു പരീക്ഷ എഴുതിയവരായിരിക്കണം.