പ്രയാസത്തോടൊപ്പം തന്നെയാണ് എളുപ്പം
ശാക്കിര്‍ ശ്രീമൂലനഗരം
ഒരാളുടെ വ്യക്തിത്വത്തിന്റെ മൗലിക മായ മൂന്ന് ഘടകങ്ങള്‍ കാര്യങ്ങളെ ഗുണപരമായി കാണുന്നുവെന്നതും നല്ല ആശയ പ്രകാശന പാടവവും എവിടെ യായിരിക്കുമ്പോഴും പാലിക്കേണ്ട മര്യാദകള്‍ പാലിക്കുന്നുവെന്നതുമാണ്. നമ്മള്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍ ഇത്തരം മൗലിക ഗുണങ്ങള്‍ എല്ലാവരും കാഴ്ചവെക്കേണ്ട സവിശേഷ സന്ദര്‍ഭം കൂടിയാണ്. ഉത്തമ സ്വഭാവങ്ങളുടെ പൂര്‍ത്തീകരണമാണ് തന്റെ നിയോഗമെന്ന് ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ഒരാളുടെ സല്‍സ്വഭാവത്തില്‍ മുഖ്യമായതാണ് ഏത് കാര്യങ്ങളെയും ഗുണപരമായി ഉള്‍ക്കൊള്ളുക എന്നത്. ഏത് പ്രതിസന്ധിയിലും ഇങ്ങനെ ചിന്തിക്കാന്‍ വിശ്വാസികള്‍ക്കാകണം.മരുപ്പച്ചയില്‍ അവസാനിക്കാത്ത ഒരു മരുഭൂമിയും ലോകത്തെവിടെയുമില്ല. ഞരുക്കത്തോടൊപ്പമാണ് എളുപ്പമെന്ന് 94:5, 6 വചനങ്ങള്‍, നമ്മള്‍ കേട്ടിട്ടുള്ളതും പരിചയിച്ചതും ഞെരുക്കശേഷമുള്ള എളുപ്പമാണെങ്കില്‍ ദൈവം നമുക്ക് നല്‍കിയ സാന്ത്വനത്തില്‍, ഞെരുക്കത്തോടൊപ്പം തന്നെയാണ് എളുപ്പമെന്നാണ്. ഈ വചനം വ്യാഖ്യാനിച്ച പണ്ഡിത ശ്രേഷ്ഠര്‍ പഠിപ്പിച്ചത് ‘ഒരു പ്രയാസവും രണ്ട് എളുപ്പത്തെ അതിജയിക്കുകയില്ല ‘ എന്നാണ്. ലോക്ക് ഡൗണില്‍ അവനവന്റെ വീടുകളിലേക്ക് ഒതുങ്ങി ക്കൂടുന്ന നമ്മള്‍ കൂടണയാന്‍ വീടു പോലും ഇല്ലാത്തവരെ ഓര്‍ത്തുവോ? നമ്മള്‍ എത്ര ഭാഗ്യവാന്‍മാര്‍ ചുരുണ്ടു കൂടാന്‍ ഒരു കൂരയെങ്കിലുമുണ്ടല്ലോ? പ്രതിസന്ധികളെ ഗുണപരമായ ചിന്തകള്‍ കൊണ്ടും സക്രിയമായ ഇടപെടലുകള്‍ കൊണ്ടും സജീവമാക്കാം, അല്ലാഹു അനുഗ്രഹിക്കട്ടെ,