ഇ സറീന
കെ പി ഹസീന വളപട്ടണം
വളപട്ടണം: പ്രദേശത്തും പരിസരങ്ങളിലും നവോത്ഥാന-സാമൂഹിക-രാഷ്ട്രീയ-വിദ്യാഭ്യാസ മേഖലയില്‍ നിറ സാന്നിധ്യമായിരുന്ന ഇ സറീന (63) നിര്യാതയായി. എം ജി എം കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ്, ആശ്രയ ട്രസ്റ്റ് ചെയര്‍പേഴ് സണ്‍, വനിതാലീഗ് ജില്ലാ ഭാരവാഹി, വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസ രംഗത്തും പാലിയേറ്റീവ് രംഗത്തും സേവന നിരതയായിരുന്നു. സാമൂഹിക വിഷയങ്ങളില്‍ അവബോധമുള്ള വനിതാ പ്രതിഭയായിരുന്നു സറീന. ചരിത്രാവബോധമുള്ള നല്ല ഒരു വായനക്കാരിയായിരുന്നു. വളപട്ടണം പഞ്ചായത്ത് ലൈബ്രറിയുടെ വളര്‍ച്ചയില്‍ വലിയ പിന്തുണ നല്‍കി. പരേതക്ക് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)