‘ഇ കെ മൗലവി: തെരഞ്ഞെടുത്ത കൃതികള്‍’ പ്രകാശനം ചെയ്തു

കോഴിക്കോട്: ജ്ഞാനസമ്പാദനത്തിന്റെ സ്രോതസ്സുകളില്‍ പ്രധാനമായ മൗലിക രചനകള്‍ മനുഷ്യരുടെ സാംസ്‌കാരിക ഉന്നമനത്തിന് വലിയ പ്രചോദനം നല്‍കുന്നുണ്ടെന്നും ഇ കെ മൗലവിയുടെ എഴുത്തുകള്‍ ഇതിന്റെ സാക്ഷാത്കാരമാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം പ്രസ്താവിച്ചു. പ്രമുഖ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ഇ കെ മൗലവിയുടെ തെരഞ്ഞെടുത്ത കൃതികള്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ കെ മൗലവി കുടുംബസമിതി കെ പി കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച പ്രകാശനപരിപാടിയില്‍ ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. കെ മൊയ്തു പുസ്തക പ്രകാശനം നിര്‍വഹിച്ചു. ഇ കെ ഫസലുര്‍റഹമാന്‍ ഗ്രന്ഥപരിചയം നടത്തി. ഗ്രന്ഥകാരന്‍ അബ്ദുറഹ്മാന്‍ മങ്ങാട്, എം കെ ബാവ, കെ പി സകരിയ്യ എന്നിവര്‍ പ്രസംഗിച്ചു. പി ഒ ഹംസ മാസ്റ്റര്‍ സ്വാഗതവും ഇ കെ മര്‍യം ടീച്ചര്‍ നന്ദിയും പറഞ്ഞു. ഹാറൂന്‍ കക്കാട് അവതാരകനായിരുന്നു. റോയല്‍ സൈസില്‍ 384 പേജില്‍ മുദ്രണം ചെയ്ത ‘ഇ കെ മൗലവി: തെരഞ്ഞെടുത്ത കൃതികള്‍’ യുവത ബുക്ഹൗസാണ് പ്രസിദ്ധീകരിച്ചത്.
