23 Thursday
October 2025
2025 October 23
1447 Joumada I 1

ഈസില്‍ ചിത്രരചനാ മത്സരം വി പി അര്‍ച്ചനക്കു ഒന്നാംസ്ഥാനം


കോഴിക്കോട്: 1921 മലബാര്‍ സമര ശതാബ്ദി സ്മാരകാര്‍ഥം ആര്‍ട്ടിസം സംസ്ഥാന സമിതി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ വി പി അര്‍ച്ചന (കൊളപ്പുറം) ഒന്നാം സ്ഥാനവും എം പി ആയിഷ റിന്‍ഹ (വാഴക്കാട്) രണ്ടാം സ്ഥാനവും കെ ആദിത്യ (ഒതുക്കുങ്ങല്‍) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ശ്രീരാഗ് പി നല്ലികാട്ടിരി പ്രോത്സാഹന സമ്മാനത്തിന് അര്‍ഹനായി. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും. മലബാര്‍സമരം എന്ന വിഷയത്തില്‍ നടന്ന ചിത്രരചനാ മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഔദ്യോഗിക ഫലപ്രഖ്യാപനം ആര്‍ട്ടിസം സംസ്ഥാന കണ്‍വീനര്‍ ഷാനവാസ് പറവന്നൂര്‍ നിര്‍വഹിച്ചു. യോഗത്തില്‍ ഡോ. ഫുഖാറലി, ഡോ. അന്‍വര്‍ സാദത്ത്, സലാം മുട്ടില്‍, ജലീല്‍ മദനി വയനാട്, യൂനുസ് നരിക്കുനി, ഐ വി അബ്ദുല്‍ജലീല്‍, ടി വി അബ്ദുല്‍ജലീല്‍, റഷീദ് അക്കര, ജാബിര്‍ വാഴക്കാട് പങ്കെടുത്തു.

Back to Top