ഹൃദയം മനസ്സ് മസ്തിഷ്‌കം വിചാര, വികാര ഏകോപനങ്ങള്‍
ഡോ. ജാബിര്‍ അമാനി
വിചാരവും വികാരവും സമ്മേളിക്കുന്നതാണ് ഹൃദയം. മത, ശാസ്ത്ര അന്വേഷണങ്ങള്‍ വഴി ചിന്തയുടെ മുഖ്യസ്രോതസ്സാണ് ഹൃദയം. തലച്ചോര്‍ – ഹൃദയം – മനസ്സ് എന്ന മൂന്ന് തലങ്ങള്‍ ചിന്തയുടെ ഏകോപന നിയന്ത്രണ, വ്യവസ്ഥാപിത നടപടിക്രമങ്ങളില്‍ ഇടപെടുന്ന ജൈവഭാഗങ്ങളാണ്. ബോധ, വികാരങ്ങളും വിചാരവും ഉദ്ദീപിപ്പിക്കുകയും സംശുദ്ധീകരിക്കുകയും ചെയ്യുന്നതോടൊപ്പം മലിനപ്പെടുത്തുവാനും ഈ മൂന്ന് ജൈവ സംവിധാനവും ആവശ്യമാണ്. ഖുര്‍ആന്‍ 22:64ലും 50:37ലും സൂചിപ്പിക്കുന്നത്, ചിന്തയുടെ ആത്യ ന്തിക സ്രോതസ്സ് ഹൃദയം(ഖല്‍ ബ്) ആണ് എന്നതത്രെ. ശാസ്ത്ര ഗവേഷണങ്ങളും ഈ വസ്തുതയെ അംഗീകരിക്കുന്നുണ്ട്.
മസ്തിഷ്‌ക്കവും മനസ്സും തമ്മിലെ ആശയവിനിമയം ശാസ്ത്രത്തിന്റെ പഠനമേഖലയാണ്. ഹൃദയത്തില്‍ നിന്നുള്ള ഗുണാത്മകവും രചനാത്മകവുമായ പോസിറ്റീവ് സിഗ്നലുകള്‍ വഴി മസ്തിഷ്‌ക്കത്തിലെ ന്യൂറോണുകളിലും രക്തത്തിലെ ഹോര്‍മോണുകള്‍ക്കും ഉത്തേജനം ലഭിക്കുന്നുണ്ട്. മനുഷ്യന്റെ രോഗാവസ്ഥയ്ക്കും രോഗപ്രതിരോധ സംവിധാനങ്ങളുടെ പ്രബലീകരണത്തിനും ഇത് ഗണ്യമായ പങ്ക് നിര്‍വഹിക്കുന്നുണ്ട്. (ഖുര്‍ആന്‍ മറള്-രോഗം എന്ന പദം ഹൃദയത്തിലേക്ക് ചേര്‍ത്താണ് ഉപയോഗിച്ചിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. 2:10, 5:52, 8:49, 9:125, 22:53, 24:50, 33:12, 33:60, 47:29, 74:31)
ഗര്‍ഭസ്ഥ ശിശുവിന് മസ്തിഷ്‌ക്കത്തിന് മുമ്പ് രൂപപ്പെടുന്നത് ഹൃദയമാണ്. ഹൃദയം, മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തിന് മുന്‍പേ മിടിക്കുകയും പ്രവര്‍ത്തന സജ്ജമാവുകയും ചെയ്യുന്നു. മസ്തിഷ്‌കത്തെ ആശ്രയിക്കുകയോ അവലംബിക്കുകയോ ചെയ്യുന്നതിന് മുന്‍പുതന്നെ ഒരു അവയവം എന്ന നിലയ്ക്ക് ‘ഹൃദയം’ മനുഷ്യശരീരത്തില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്.
മസ്തിഷ്‌ക ന്യൂറോണുകള്‍ക്ക് സമാനമായ നാല്‍പതിനായിരം ന്യൂറോണുകള്‍ ഹൃദയത്തില്‍ നിക്ഷിപ്തമാണ് എന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഹൃദയത്തിന്റെ സ്വയം നിയന്ത്രണശേഷിയെയും വൈകാരിക വൈചാരിക തലങ്ങളിലെ നിര്‍വഹണങ്ങളെയും ഈ പഠനങ്ങള്‍ ശരിവെക്കുന്നു (കടപ്പാട് പ്രപഞ്ചവിസ്മയം ദിവ്യസൂക്തങ്ങളില്‍ ടി പി എം റാഫി, യുവത, കോഴിക്കോട്)
ഹൃദയവും മസ്തിഷ്‌കവും തമ്മിലുള്ള ആശയവിനിമയം പ്രധാനമായും നാല് മേഖലകളിലാണ്, 1) Neurologically 2) Biochemically 3) Biophysically 4) Energetically. വളരെ സങ്കീര്‍ണമായ പഠനതലം കൂടിയാണ് ഹൃദയ മസ്തിഷ്‌ക വിനിമയങ്ങളും ധൈഷണിക സംവേദനങ്ങളും. ന്യൂറോ കാര്‍ഡിയോളജി രംഗത്തെ ഗവേഷണങ്ങള്‍ ഖുര്‍ആനിന്റെ ജ്ഞാന, മേഖലയിലേക്ക് വെളിച്ചം വീശുന്നവയാണ്. (www. heartmath.
org)
ശ്രദ്ധ, കാഴ്ചപ്പാട്, ഓര്‍മ, പ്രശ്‌ന നിര്‍ധാരണം, യുക്തിബോധം തുടങ്ങിയ highercogntive മേഖലകളില്‍ ഹൃദയവും മസ്തിഷ്‌ക്കവും നിരന്തരമായ സമ്പര്‍ക്ക വിനിമയ പ്രക്രിയ നടക്കുന്നുണ്ട്. മനുഷ്യന്റെ ജീവിതാവബോധ പ്രദാനമായ രംഗങ്ങളില്‍ ഹൃദയത്തിനുള്ള മുഖ്യ പങ്കിനെ ശാസ്ത്രീയ പഠനങ്ങള്‍ പിന്തുണക്കുന്നു. ഖുര്‍ആന്‍ 7:179ലെ പരാമര്‍ശ (‘അവര്‍ക്ക് മനസ്സുകളുണ്ട് (ഖുലൂബ്). അത് ഉപയോഗിച്ച് അവര്‍ കാര്യങ്ങള്‍ കൃത്യമായി ഗ്രഹിക്കുന്നില്ല)വും ശാസ്ത്രം കണ്ടെത്തിയ യുക്തിവിചാരങ്ങളില്‍ ഹൃദയവും മസ്തിഷ്‌കവും തമ്മിലുള്ള പരസ്പര ആശയവിനിമയ സംവേദനങ്ങളും ന്യൂറോണ്‍ പഠനങ്ങളും ഖുര്‍ആനിന്റെ ആശയ അജയ്യതയ്ക്ക് വലിയ തെളിവാണ് (For more study – Emotional Rescve: The
heart brain connection Michael Millar M D – E vertion, www. ncbi.nlm, nih.gov)
ആധുനിക ശാസ്ത്രീയ പഠനങ്ങളില്‍ നാം കാണുന്ന വിചാര-വികാര തലങ്ങളിലെ മനസ്സിന്റെയും മസ്തിഷ്‌ക്കത്തിന്റെയും ഏകോപനങ്ങള്‍, ഗവേഷണാത്മകമായിട്ടല്ലെങ്കിലും പൗരാണിക പണ്ഡിതര്‍ കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട്. ഹൃദയത്തിലെ വികാര തലങ്ങളെ(ശുഊര്‍, വിജ്ദാന്‍) സവിസ്തരം ഖുര്‍ആന്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രസ്തുത വചനങ്ങളെ ആസ്പദമാക്കി നൂറ്റാണ്ടുകള്‍ക്ക് മുമ്പുപന്നെ ഹൃദയ മസ്തിഷ്‌ക ബന്ധങ്ങളും, ഹൃദയം ചിന്തയുടെ മുഖ്യസ്രോതസ്സാണെന്ന യാഥാര്‍ഥ്യവും ഇസ്്‌ലാമിക ജ്ഞാനലോകം ചര്‍ച്ച ചെയ്തിട്ടുണ്ട്.
ഇബ്‌നുഹജറുല്‍ അസ്ഖലാനി(റ), സൂറത്തുല്‍ ഹജ്ജ് 46ാം വചനവും പ്രവാചക വചനത്തിലെ ‘ശരീരത്തില്‍ ഒരു മാംസ കഷ്ണമുണ്ടെന്ന പരാമര്‍ശവും (‘അലാ ഇന്ന ഫില്‍ ജസദി മുദ്ഹ….”) അപഗ്രഥിച്ച് ചിന്തയുടെ ഉറവിടം ഹൃദയമാണെന്ന് സമര്‍ഥിച്ചു. (ഫത്ഹുല്‍ബാരി, കിതാബുല്‍ഈമാന്‍ 2/171,2003 ബൈറൂത്ത്). കൂടാതെ ഇമാം റാസി(റ) തഫ്‌സീറുല്‍ കബീറിലും 12/45, ഇബ്‌നു കസീര്‍ 3/544 (ബൈറൂത്ത്, ദാറുല്‍ കലാമുത്വയ്യിബ് 2007)ലും ഇമാം നവവി ശറഹ് സ്വഹീഹ് മുസ്‌ലിം 11/29ലും ഇബ്‌നുതൈമിയ(റ)യും ഇബ്‌നുഖയ്യിം(റ)യും (ഇആസത്തുലഹ്ഫാന്‍ ഫീ മസ്വാഇദി ശൈ്വയ്ത്താന്‍ വാള്യം 2) മറ്റനേകം പണ്ഡിത വചനങ്ങളും പ്രത്യേകം പ്രസ്താവ്യമാണ്.
ഹൃദയത്തിലെ ബോധതലത്തെ മൂന്ന് പ്രധാന വിഭാഗങ്ങളില്‍ ക്രമീകരിക്കാം. വിശ്വാസം(മുഅ്മിന്‍), അവിശ്വാസം(കാഫിര്‍), കപടവിശ്വാസം(മുനാഫിഖ്). ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന വികാരതലങ്ങള്‍ പക്ഷേ എല്ലാ വിഭാഗങ്ങളിലും ഏറെക്കുറെ ഒരേപോലെയുമാണ്. വിശ്വാസംവഴി ലഭ്യമാവുന്ന നിര്‍ഭയത്വം(അംന്), ആശ്വിതത്വം(തവക്കുല്‍) സമാധആനം (സലാമത്ത്) ഹൃദയ വിശുദ്ധി (ത്വഹാറത്ത്) സഹാനുഭൂതി, സഹവര്‍ത്തിത്വം(ഇല്‍ഫത്ത്) തുടങ്ങിയ അനുകൂലാവസ്ഥകള്‍ വഴിയും മനോനിലകളിലൂടെയും വ്യത്യാസങ്ങളും ദര്‍ശിക്കാവുന്നതാണ്. ഒരുമനുഷ്യന്റെ ഹൃദയം ഉള്‍ക്കൊള്ളുന്ന ചിന്ത(അഖ് ല്) ഇച്ഛ (ഹവാ) എന്നീ മുഖ്യ സ്രോതസ്സുകളെ സ്രഷ്ടാവിന്റെ കല്‍പനപ്രകാരം ക്രമീകരിക്കുന്നവര്‍ക്ക് വളരെ സമാധാനപൂര്‍ണമായ ജീവിതമാണ് എല്ലായ്‌പ്പോഴും ലഭ്യമാവുക (2:260, 3:126). ദൈവിക നിര്‍ദേശങ്ങളിലും നിശ്ചയങ്ങളിലും സംതൃപ്തനായി കഴിയുന്ന ഒരാള്‍ക്ക് ഏറ്റവും നല്ല ഹൃദയാരോഗ്യം ലഭ്യമാണ്. അത്തരമൊരു വ്യക്തിയുടെ വിചാരതലങ്ങളും സംശുദ്ധമായിരിക്കും. മനസ്സിലും മസ്തിഷ്‌കത്തിലും മാലിന്യവും കലര്‍പ്പുമില്ലാത്ത തെളിമയും തിളക്കവുമുള്ള ചിന്തയുമായിരിക്കും ഉണ്ടാവുക. അവരുടെ ഹൃദയ മസ്തിഷ്‌ക സംവേദനങ്ങളും ജീവിതത്തിലെ യുക്തി വിചാരങ്ങളും ‘സസ്റ്റൈനബിലിറ്റി”യുള്ളതും ആയിരിക്കും. ശാസ്ത്രീയമായി തന്നെ ഇക്കാര്യം വിശകലന വിധേയമാക്കിയിട്ടുണ്ട്.(www.lerninggnm.com) (Ryke Geerk Hamer പഠനങ്ങള്‍) അതുകൊണ്ടുതന്നെ വിശ്വാസം പവിത്രമാക്കേണ്ടതിനാല്‍ മക്കീ സൂറകളിലാണ് ഖല്‍ബിന്റെ വിശ്വാസ വിചാരതലങ്ങള്‍ കൂടുതല്‍ പരാമര്‍ശിച്ചിട്ടുള്ളത്. വിശ്വാസ വിശുദ്ധി കൈവരിക്കുന്ന ഒരു വ്യക്തിയുടെ വിചാര വികാര തലങ്ങള്‍ ദൈവികനിയമങ്ങള്‍ക്കനുസരിച്ചും ധാര്‍മിക ചിട്ടകള്‍ പാലിച്ചുമായിരിക്കും. തദ്ഫലമായി ഇഹ പര ജീവിതത്തില്‍ ജീവസുറ്റതാക്കി മാറ്റുവാനും സൗഭാഗ്യപൂര്‍ണമാക്കുവാനും സാധിക്കുന്നതാണ് (8:24). കാരണം ദൃഢവിശ്വാസവും മനസംതൃപ്തിയും സമാധാനവും ശുഭപ്രതീക്ഷകളും കാര്‍ഡിയോ വാസ്‌കുലാര്‍ സംവിധാനത്തിനും ശാന്തതയും ചൈതന്യവും നല്‍കുന്നുണ്ടെന്ന് ആരോഗ്യ പഠനങ്ങള്‍ തെളിയിക്കുന്നു. സുസ്ഥിരതയിലൂടെ ആരോഗ്യം ക്രിയാത്മകമായി വീണ്ടെടുക്കാമെന്ന് ലോ കാരോഗ്യ സംഘടന നിരീക്ഷിക്കുന്നു
കാപട്യം(3:7), കുലീനത (2:7.74), അഹങ്കാരം (4:155), കുടുസത (5:13), സത്യവിരുദ്ധത, മറച്ചുവെക്കല്‍ (6:25), ഭയം (8:12), വിസമ്മതങ്ങള്‍ (9:8), പക (9:15), സംശയം (9:45) കാപട്യം (9:77), നിഷേധം (16:22), അശ്രദ്ധ (21:3), അന്ധത (22:46) (23:63), ഭീതി (33:26), അസഹ്യത (39:45), ദുരഭിമാനം (48:26) തുടങ്ങി ഒട്ടേറെ തെറ്റായ വികാരഭാവങ്ങളും മനോനിലകളും സമീപനങ്ങളും സത്യത്തില്‍ നിന്നും ധര്‍മപാതയില്‍ നിന്നും മനുഷ്യനെ തെറ്റിച്ചുകളയുന്നതായി ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.
ഹൃദയം ഉടമപ്പെടുത്തുന്ന ഇവ്വിധമുള്ള അധര്‍മവഴികള്‍ ഹൃദയത്തെ കീഴ്‌പ്പെടുത്തുന്നത് ശരിയായ ചിന്തയും വിശ്വാസവും ഹൃദയത്തില്‍ സന്നിവേശിപ്പിക്കാത്തതുകൊണ്ടാണ്.ഹൃദയത്തിന് ബോധനം ചെയ്യപ്പെട്ട ധര്‍മ-അധര്‍മങ്ങളില്‍ നിന്ന്(91:8) ശരിയായ വഴി സന്മാര്‍ഗപാത പിന്‍പറ്റുവാന്‍ ഹൃദയവും മസ്തിഷ്‌കവും സമന്വതമായി ചേരുന്ന വിവേചനബോധവും (reasonong) നിര്‍ധാരണം അനിവാര്യമാണ്. അത് മനുഷ്യന്റെ നിര്‍ധാരണവും അനിവാര്യവുമാണ്. അത് മനുഷ്യന്റെ പ്രകൃതിയുടെ ഭാഗവുമാണ്.
ബോധപൂര്‍വമായ കാപട്യവും സത്യനിഷേധവും പ്രകടമാക്കാതെ അധര്‍മ വഴിയെ സ്വീകരിക്കാനാവില്ല. മനുഷ്യ മസ്തിഷ്‌കത്തിന്റെ ഭാഗമായി സെറിബ്രത്തിന്റെ മുന്നോട്ട് ആഞ്ഞ് നില്‍ക്കുന്ന പ്രത്യേക മേഖലയില്‍ നന്മ തിന്മകളുടെ ആസൂത്രണനിര്‍ധാരരണത്തിന് അനാട്ടമിക്കല്‍ സപ്പോര്‍ട്ട് ഉണ്ടെന്ന് ശാസ്ത്രംകണ്ടെത്തിയിട്ടുണ്ട്. ഖുര്‍ആനിലെ നാസ്വിയത്ത്എന്ന പ്രയോഗവും (96:15,15, 11::56) അനുബന്ധ പഠനങ്ങളും ഖുര്‍ആനിന്റെ അജയ്യതയും അമാനുഷികതയും ബോധ്യപ്പെടുത്തുന്നതാണ്. ഹൃദയത്തില്‍ സത്യാഅസത്യങ്ങളെക്കുറിച്ച് ബോധനം നല്‍കപ്പെട്ടിട്ടുണ്ടല്ലോ. അതിനാല്‍ ധര്‍മ വഴിയില്‍ തന്നെയുള്ള ചിന്താലോകത്തെ ക്രമീകരിക്കുവാനും മസ്തിഷ്‌കത്തിന്റെ വിവേചന തലത്തെയും ഏകോപിപ്പിച്ച് നിര്‍ത്തി സന്മാര്‍ഗ ചിന്തയില്‍ ചരിക്കുവാനും വിസ്മയാവഹമായ ശാരീരിക ക്രമീകരണം കൂടി സ്രഷ്ടാവ് നല്‍കിയിട്ടുണ്ട്, എന്നിട്ടും ദുര്‍മാര്‍ഗപാത സ്വീകരിക്കുന്നുവെങ്കില്‍ അത് എത്രമേല്‍ പ്രകൃതിവിരുദ്ധവും മാനവതയ്ക്ക് എതിരുമാണ് (3:30)