ഡോക്ടറേറ്റ് നേടി

കല്‍പറ്റ: ഇംഗ്ലീഷ് സാഹിത്യത്തില്‍ മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഫാഇസ് അബ്ദുല്ല. വയനാട് ജില്ലാ ഐ എസ് എം സമിതി അംഗമാണ്. ചെന്നെ ന്യൂ കോളജ് പ്രൊഫസര്‍ ഡോ. ശൈയ് അബ്ദുല്‍ വഹാബിന്റെ കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയുടേയും മൈമൂന ടീച്ചറുടെയും മകനാണ്. ഭാര്യ: ഹുദ ഫാത്വിമ, മക്കള്‍: ഇയാന്‍, ഇനാറ. മുട്ടില്‍ ഡബ്ല്യു എം ഒ കോളജില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയായി ജോലി ചെയ്യുന്നു.
