1 Tuesday
July 2025
2025 July 1
1447 Mouharrem 5

ഡോ. അലി അല്‍ഖറദാഗി ആഗോള മുസ്‌ലിം പണ്ഡിതസഭ അധ്യക്ഷന്‍


ശൈഖ് ഡോ. അലി അല്‍ ഖറദാഗിയെ ആഗോള പണ്ഡിതസഭ അധ്യക്ഷനായി ഇത്തിഹാദുല്‍ ഉലമയുടെ ആറാമത് ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു. ശൈഖ് മുഹമ്മദ് ഹസന്‍ ദോദോ, ശൈഖ് ഇസാം ബഷീര്‍, ശൈഖ് മുഹമ്മദ് അല്‍ ഖലീലി എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്. ലോകത്തെ മുഴുവന്‍ ഇസ്‌ലാമിക പണ്ഡിതരെയും ഒരുമിച്ചുകൂട്ടുന്ന പ്ലാറ്റ്‌ഫോമാണ് 2004-ല്‍ രൂപം കൊണ്ട ഇത്തിഹാദുല്‍ ഉലമ. തെരഞ്ഞെടുപ്പിനുശേഷം അലി അല്‍ ഖറദാഗി തന്റെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചു: ഞാന്‍ ആഗോള മുസ്‌ലിം പണ്ഡിത സഭയുടെ അധ്യക്ഷനായി നിയമിക്കപ്പെട്ടിരിക്കുകയാണ്. തത്വദീക്ഷയോടു കൂടി ദീനീ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്നും അങ്ങേയറ്റം പ്രതിബദ്ധതയോടെ ദീനിന്റെ പ്രചാരണം നിര്‍വഹിക്കുമെന്നും അല്ലാഹുവിനോടും വിശിഷ്യാ മുസ്‌ലിം സമുദായത്തോടും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.

Back to Top