28 Wednesday
January 2026
2026 January 28
1447 Chabân 9

സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ നടപടി വേണം – എം ജി എം

കുന്ദമംഗലം: സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങള്‍ വീണ്ടും തലപൊക്കുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും പവിത്രമായ വിവാഹത്തെ കച്ചവടമാക്കുന്ന പ്രവണതകള്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യമാണെന്നും എം ജി എം കോഴിക്കോട് സൗത്ത് ജില്ലാ വനിതാ സംഗമം അഭിപ്രായപ്പെട്ടു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഷക്കീല ആരാമ്പ്രം അധ്യക്ഷത വഹിച്ചു. മിസ്ബാഹ് ഫാറൂഖി, മുഹമ്മദലി കൊളത്തറ, ശുക്കൂര്‍ കോണിക്കല്‍, ഷമീന, എം അബ്ദുറശീദ്, അബൂബക്കര്‍ പുത്തൂര്‍, സുബൈര്‍ കോണിക്കല്‍, സമീറ തിരുത്തിയാട്, റുഖിയ്യ പാലത്ത്, നജ്മ പുത്തൂര്‍, സഫിയ കോണിക്കല്‍, ഫാത്തിമ കുന്ദമംഗലം പ്രസംഗിച്ചു.

Back to Top