സ്ത്രീധനം സ്ത്രീ വധത്തിലേക്ക് വഴിമാറുമ്പോള്‍
സ്വഫ മങ്കട
പത്തിരുപതു വര്‍ഷക്കാലം പൊന്നുപോലെ സ്‌നേഹിച്ചു വളര്‍ത്തിയ പെണ്‍മക്കളെ വിവാഹത്തിലൂടെ ബലിയാടുകളാക്കി മാറ്റുന്ന നാട്ടുനടപ്പായേ സ്ത്രീധനത്തെ ഗണിക്കാനൊക്കൂ. ഇല്ലാത്ത പണം കടംവാങ്ങിയും ലോണെടുത്തും കഷ്ടപ്പെട്ടുണ്ടാക്കി കൊടുക്കുന്നത് സ്വന്തം മകളുടെ ജീവിതം കൊലക്കു കൊടുക്കാനാണെന്ന് എന്തുകൊണ്ട് സമൂഹം ഇനിയും തിരിച്ചറിയുന്നില്ല. പരിഷ്‌കൃത സമൂഹത്തെ വാര്‍ത്തെടുക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രബുദ്ധ കേരളത്തില്‍ വിസ്മയയെപ്പോലെയുള്ള നൂറുകണക്കിന് പെണ്‍കുട്ടികള്‍ ഇന്നും ജീവിച്ചു കൊണ്ടിരിക്കുന്നു എന്നുള്ളത് തീര്‍ത്തും വേദനാജനകം! പെണ്ണിന്റെ സ്വപ്‌നങ്ങളിലേക്കോ അവളുടെ ആഗ്രഹങ്ങളിലേക്കോ അല്ല മറിച്ച് അവളണിഞ്ഞ സ്വര്‍ണത്തിലേക്കും അവള്‍ക്ക് നല്‍കിയ ആഡംബര കാറിലേക്കുമൊക്കെയാണ് കഴുകന്മാരുടെ കട്ടുനോട്ടമെത്തുന്നത്. അടിച്ചും തൊഴിച്ചും കിട്ടാത്ത പണത്തെച്ചൊല്ലി അവളെ മര്‍ദിക്കുമ്പോള്‍ അവളുടെ സ്ഥാനത്തേയും മഹത്വത്തേയും അവര്‍ പൂര്‍ണമായും വിസ്മരിക്കുന്നു. ഇവിടെയാണ് ഇസ്‌ലാം മാതൃകയാകുന്നത്.
പെണ്ണിനാണ് മൂല്യമെന്നും, വിവാഹത്തില്‍ പെണ്ണിന് അവളുടേതായ അവകാശങ്ങളുണ്ടെന്നും ഇസ്‌ലാം കൃത്യമായും വ്യക്തമായും പഠിപ്പിക്കുന്നു. സ്ത്രീധനത്തെ പൂര്‍ണമായും തുടച്ചു നീക്കാന്‍ എന്നാണീ നാട് തയ്യാറാവുക?!