സ്ത്രീധനത്തിനെതിരെ പ്രതിഷേധ സംഗമം
കൊച്ചി: പുരുഷമേധാവിത്വപരമായ കുടുംബ സംവിധാനത്തെയും ബന്ധങ്ങളെയും സംരക്ഷിച്ചുനിര്‍ത്തുന്ന അലിഖിത നിയമങ്ങളും മതസാംസ്‌കാരിക സമീപനങ്ങളുമാണ് ഇന്ത്യയിലെ സ്ത്രീകളുടെ ദുരവസ്ഥയ്ക്ക് കാരണമെന്ന് ഐ എസ് എം എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘സ്ത്രീധന പീഡന കുരുതികള്‍ യുവാക്കള്‍ പ്രതികരിക്കുന്നു’ പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ അബലകളെല്ലെന്നും സ്ത്രീക്കും സമൂഹത്തില്‍ ഉന്നത പദവികളുണ്ടെന്ന സ്വത്വബോധം സ്ത്രീകള്‍ക്ക് തിരിച്ചറിയണമെന്നും സംഗമം ആവശ്യപ്പെട്ടു. കെ എന്‍ എം ജില്ലാ ജോ. സെക്രട്ടറി സിജാദ് കൊച്ചി ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് സാബിഖ് മാഞ്ഞാലി മോഡറേറ്ററായിരുന്നു. ജില്ലാ സെക്രട്ടറി എം എം ബുറാശിന്‍, ഷമീം ഖാന്‍, ജാഫര്‍ പള്ളുരുത്തി, ഹര്‍ഷാദ് എടവനക്കാട്, നുനൂജ് യൂസഫ്, നൗഫല്‍ ഹാദി, ആസിഫ് കൊച്ചി, ബി എം സിയാസ്, ശഫീഖ് ശ്രീമൂലനഗരം, ഒമര്‍ യാസിഫ് ചര്‍ച്ചയില്‍ പങ്കെടുത്തു.