ദൗത്യപഥം സമ്മേളനം
വണ്ടൂര്‍: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വണ്ടൂര്‍ മണ്ഡലം ദൗത്യപഥം കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍കരീം വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, ശംസുദ്ദീന്‍ അയനിക്കോട്, മുസ്തഫ മൗലവി അകമ്പാടം, എം. അബ്ദുസ്സലാം മദനി, ടി ടി ഫിറോസ്, കെ കുഞ്ഞുട്ടി, ഇ പി ജമീഷ്, ഇ കെ അബ്ദുന്നാസര്‍, എം അബ്ദുന്നാസര്‍ സ്വലാഹി, സി എം ബജീല്‍, എ ഹസ്‌കര്‍, പി വി അയ്യൂബി, വള നസീല, പി ഫിദ ഷെറിന്‍ പ്രസംഗിച്ചു.
