സംവരണ അട്ടിമറി പിന്‍വലിക്കണം – ദൗത്യപഥം

കോഴിക്കോട്: സംസ്ഥാനത്ത് സംവരണ അട്ടിമറി നടത്താനുള്ള ഗൂഢശ്രമങ്ങള്‍ക്കെതിരെ പിന്നാക്ക ജനവിഭാഗങ്ങളുടെ ശക്തമായ ഐക്യനിര ഉയരണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സിറ്റി സൗത്ത് മണ്ഡലം ദൗത്യപഥം ക്യാമ്പ് അഭിപ്രായപ്പെട്ടു. ഭിന്നശേഷി സംവരണത്തിന്റെ മറവില്‍ മുസ്‌ലിം സംവരണം വെട്ടിക്കുറക്കുക വഴി ആയിരത്തോളം തസ്തിക നഷ്ടമാണ് വര്‍ഷത്തില്‍ മുസ്‌ലിം വിഭാഗത്തിന് ഉണ്ടാകാന്‍ പോകുന്നത്. ഇത് ഗൗരവമായി കണ്ട് എത്രയും വേഗം തീരുമാനം പിന്‍വലിക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി അലി മദനി മൊറയൂര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. ഇസ്മായില്‍ കരിയാട്, അബ്ദുല്‍ മജീദ് പുത്തൂര്‍ ക്ലാസ്സെടുത്തു. പി റഫീഖ്, കെ പി അബ്ദുറഹീം, അഷ്‌റഫ് തിരുവണ്ണൂര്‍, അബ്ദുസ്സലാം കാവുങ്ങല്‍, സഫ്തര്‍ നാടഞ്ചേരി, അസ്സു, ബനാസ്, സഫൂറ തിരുവണ്ണൂര്‍, അംജിദ് കണ്ണഞ്ചേരി, റസീന ചക്കുംകടവ്, ഇഫ്തികാര്‍ പ്രസംഗിച്ചു.

* കണ്ണൂര്‍: ജില്ല ദൗത്യപഥം ക്യാമ്പ് തായത്തെരു റോഡ് സലഫി ദഅ്‌വ സെന്ററില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എം ടി മനാഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ്, വി പി അക്ബര്‍ സാദിഖ്, റഫീഖ് നല്ലളം, അബ്ദുല്‍ജബ്ബാര്‍ മൗലവി പൂതപ്പാറ, ഫൈസല്‍ ചക്കരക്കല്‍, വി വി മഹ്മൂദ്, അതാവുല്ല ഇരിക്കൂര്‍, സെയ്ദ് കൊളേക്കര, സി എം മുനീര്‍, ഫൗലാദ് ചക്കരക്കല്‍, മന്‍സൂര്‍ വളപട്ടണം പ്രസംഗിച്ചു.

* ആലുവ: ഏരിയ ദൗത്യപഥം ക്യാമ്പ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി സി മമ്മു കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. സൗത്ത് സോണ്‍ പ്രസിഡന്റ് എം കെ ശാക്കിര്‍ അധ്യക്ഷത വഹിച്ചു. എം എസ് എം സംസ്ഥാന സെക്രട്ടറി ഫഹീം പുളിക്കല്‍, കെ എം ജാബിര്‍ പ്രഭാഷണം നടത്തി. കെ കെ ഹുസൈന്‍ സ്വലാഹി, സിയാദ് എടത്തല, പരീത് കുഞ്ഞ് പല്ലാരിമംഗലം, കെ എം സലിം പെരുമ്പാവൂര്‍, എം പി അബ്ദുറഹ്മാന്‍, കെ എം സലിം, കബീര്‍ സുല്ലമി, ടി വൈ നുനൂജ്, നൗഫിയ ഖാലിദ്, അബ്ദുല്ല അദ്‌നാന്‍, എ എ മുനീര്‍, വി കെ ഉസ്മാന്‍, എം എം അബ്ദുല്‍കരീം, സിയാദ് എടത്തല പ്രസംഗിച്ചു.

* കൊണ്ടോട്ടി: മണ്ഡലം ദൗത്യപഥം ക്യാമ്പ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഡോ. ഇസ്മായില്‍ കരിയാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈ.പ്രസിഡന്റ് ഒ അഹമ്മദ് സഗീര്‍ അധ്യക്ഷത വഹച്ചു. നിസാര്‍ അഹമ്മദ് കുനിയില്‍, നൂറുദ്ദീന്‍ എടവണ്ണ ക്ലാസ്സെടുത്തു. എം കെ ബഷീര്‍, പി അലി അശ്‌റഫ്, അഹമ്മദ് സാഹിര്‍ പറമ്പാടന്‍, ഷബീര്‍ അഹ്മദ്, സുലൈമാന്‍ തവനൂര്‍, സാലീം തവനൂര്‍, മുഹമ്മദ് വളപ്പന്‍, സോഫിയ പുളിക്കല്‍, റുഫൈഹ ഫഹീം പ്രസംഗിച്ചു.

* മോങ്ങം: മലപ്പുറം മണ്ഡലം ദൗത്യപഥം ക്യാമ്പ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി സുഹൈല്‍ സാബിര്‍ ഉദ്ഘാടനം ചെയ്തു. ടി പി അബ്ദുല്‍കബീര്‍ അധ്യക്ഷത വഹിച്ചു. ശാക്കിര്‍ ബാബു കുനിയില്‍, യു പി ശിഹാബുദ്ദീന്‍ അന്‍സാരി ക്ലാസ്സെടുത്തു. അബ്ദുല്‍ ജലീല്‍, എന്‍ എം മുസ്തഫ, ഇല്യാസ്, അബ്ദുറഷീദ്, ടി പി താഹിറ ടീച്ചര്‍, ഹമീദലി മെറയൂര്‍ പ്രസംഗിച്ചു.

* മഞ്ചേരി: മണ്ഡലം ദൗത്യപഥം ക്യാമ്പ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്തു. വി ടി ഹംസ അധ്യക്ഷത വഹിച്ചു. ഡോ. സുലൈമാന്‍ ഫാറൂഖി, എം കെ മൂസ ക്ലാസ്സെടുത്തു. അബ്ദുല്‍ ഗഫൂര്‍ സ്വലാഹി, കെ എം ഹുസൈന്‍, ഷാദിന്‍ മുത്തനൂര്‍, യൂസുഫ് ഒടോമ്പറ്റ, ഫാത്തിമ ഫൈസല്‍ പ്രസംഗിച്ചു.

* കുനിയില്‍: കീഴുപറമ്പ് മണ്ഡലം ദൗത്യപഥം ക്യാമ്പ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി കെ പി സക്കരിയ്യ ഉദ്ഘാടനം ചെയ്തു. ശാക്കിര്‍ ബാബു കുനിയില്‍ അധ്യക്ഷത വഹിച്ചു. സല്‍മാന്‍ ഫാറൂഖി, എ വീരാന്‍കുട്ടി സുല്ലമി, കെ ടി യൂസുഫ്, കെ അലി അന്‍വാരി, സലീം കിഴുപറമ്പ്, കെ ഇ ജലാലുദ്ദീന്‍, എം കെ അബ്ദുന്നാസര്‍ സലഫി, ഇ അബ്ദുറഹീം, കെ ടി മഹ്ബൂബ്, വി ഷൗക്കത്തലി, കെ. അബ്ദുസ്സമദ്, സമീര്‍ പത്തനാപുരം, എം പി അബ്ദുറഊഫ്, കെ പി നിസാര്‍ അന്‍വാരി, കെ സി ഷാഹിദ്, കെ പി മുഹമ്മദ് അസ്‌ലം, ടി ജസീല ടീച്ചര്‍, കെ ജന്ന പ്രസംഗിച്ചു.

* ആലപ്പുഴ: കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദൗത്യപഥം സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈ. പ്രസിഡന്റ് കുഞ്ഞമ്മദ് മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി നസീര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് സുല്ലമി പ്രഭാഷണം നടത്തി. സൗത്ത് സോണ്‍ ട്രഷറര്‍ എ പി നൗഷാദ്, പി കെ എം ബഷീര്‍, മുബാറക് അഹമ്മദ്, അബ്ബാസ് മൗലവി, ഷമീര്‍ ഫലാഹി, ഷഹീര്‍ ഫാറൂഖി, എം ജി എം ജില്ലാ പ്രസിഡന്റ് ഡോ. ബേനസീര്‍, സെക്രട്ടറി ഷരീഫ മദനിയ, കമാലുദ്ദീന്‍, അദ്‌നാന്‍ മുബാറക് പ്രസംഗിച്ചു.

* ഓമശ്ശേരി: കൊടുവള്ളി ഈസ്റ്റ് മണ്ഡലം ദൗത്യപഥം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടരി പി സി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം മുട്ടില്‍, പി എം ഹുസയില്‍, ടി ഒ അബ്ദുറഹിമാന്‍, പി വി സാലിഫ്, കെ കെ റഫീഖ്, പി സി ഫൈസല്‍, പി വി അലി അക്ബര്‍, എം പി മൂസ, ടി കെ അബ്ദുറസാക്ക്, റസാക്ക് മലോറം, പി അബ്ദുല്‍ മജീദ് മദനി, ടി പി എം ആസിം, എം ടി നജ്മ, കെ കെ അഷ്ഫാക്കലി, എം കെ പോക്കര്‍ സുല്ലമി, പി വി അബ്ദുസലാം മദനി പ്രസംഗിച്ചു.

* കോഴിക്കോട്: സിറ്റി മണ്ഡലം ദൗത്യപഥം ക്യാമ്പ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈ.പ്രസിഡന്റ് കെ പി അബ്ദുറഹിമാന്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി ടി അബ്ദുല്‍ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ പുന്നശ്ശേരി, അഡ്വ. ഹനീഫ, ഉമര്‍ ഫാറൂഖ്, ബിച്ചു മുഖദാര്‍, എം കെ സഫറുല്ല, ഉസ്മാന്‍ സിറ്റി, സൈനബ വെള്ളയില്‍, ആസിഫ് മനന്തല, ജസീം മാവൂര്‍റോഡ് പ്രസംഗിച്ചു.
