23 Thursday
October 2025
2025 October 23
1447 Joumada I 1

രാജ്യത്തെ നാണം കെടുത്തരുത്

സുഹൈല്‍ ജഫനി

രാജ്യത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തുന്ന പരാമര്‍ശമാണ് ബിജെ പി നടത്തുന്നത്. അതിന്റെ തുടര്‍ക്കഥയായാണ് പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ചുള്ള ചാനല്‍ ചര്‍ച്ച. മത വിദ്വേഷം പടര്‍ത്തി രാഷ്ട്രീയലാഭം നേടാനുള്ള കുതന്ത്ര ഫലങ്ങളാണ് ഇതിലൂടെ വ്യക്തമാകുന്നത്. ആഗോളതലത്തില്‍ ഇതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. അത് രാജ്യത്തിനു വലിയ രീതിയിലുള്ള തിരിച്ചടിയാകും സമ്മാനിക്കുക. അതിനെ തുടര്‍ന്നുള്ള പ്രതിഫലനമായാണ് ചെറിയ രീതിയില്‍ പേരിനെങ്കിലും നടപടി സര്‍ക്കാര്‍ എടുത്തത്. കാണ്‍പൂരില്‍ നടന്ന സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് ക്രൂരമായി പെരുമാറുകയും സ്വത്ത് കണ്ടുകെട്ടുന്നത് അടക്കമുള്ള വിചിത്രമായ നടപടി സ്വീകരിക്കുകയും ചെയ്തു.
1991ലെ ആരാധനാലയ നിയമം നിലനില്‍ക്കെയാണ് രാജ്യത്ത് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇത്തരം പരാമര്‍ശം ഉയര്‍ന്നുവരുന്നത്. സംഘടന കൈക്കൊണ്ട അച്ചടക്ക നടപടിക്ക് പകരം ഇത്തരം പ്രവൃ ത്തി കള്‍ക്കെതിരെ ശക്തമായ നടപടികളാണ് രാജ്യം കൈക്കൊള്ളേണ്ടത്. മതേതര ഇന്ത്യയുടെ മുഖം വികൃതമാക്കിയവര്‍ മറുപടി പറയുക തന്നെ ചെയ്യണം. വര്‍ഗീയ ലഹളക്ക് കോപ്പുകൂട്ടുകയാണ് ഫാസിസ്റ്റ് ക ക്ഷികള്‍ ചെയ്യുന്നത്.

Back to Top