കുത്തും കോമയും
കെ എം ശാഹിദ് അസ്ലം
വാക്കുകളുടെ സൗന്ദര്യം
കുത്തുകള്‍ക്കും
കോമകള്‍ക്കും
അവകാശപ്പെട്ടതാണ്…
അസ്ഥാനത്തിടുന്ന
വരകള്‍ക്കും കുറികള്‍ക്കും
ആരും അര്‍ത്ഥം കല്‍പ്പിക്കാറില്ല…
കുത്തുകള്‍ നിര്‍ത്തുവാനും
കോമകള്‍ തുടരുവാനും പറയുമ്പോള്‍
വാക്കുകള്‍ക്ക് മാത്രമല്ല
ജീവിതത്തിനും സൗന്ദര്യമേറെയാണ്…
ജീവിതത്തിലെ സൗന്ദര്യം
കുത്തുകള്‍ക്കും കോമകള്‍ക്കും
അവകാശപ്പെട്ടതാണ്….