ഇസ്‌ലാഹീ സെന്റര്‍ യൂനിറ്റ് സംഗമങ്ങള്‍ ശ്രദ്ധേയമായി
ദോഹ: ‘സുഹ്ബ 2021’ എന്ന പേരില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നടത്തിയ യൂനിറ്റ് സംഗമങ്ങള്‍ ശ്രദ്ധേയമായി. ഒക്ടോബര്‍ 15, 22 തിയ്യതികളില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള 22 യൂനിറ്റുകളാണ് വിവിധ സ്ഥലങ്ങളിലായി ഒത്തുകൂടിയത്.
സംഘടനാവിഷയങ്ങള്‍, ആദര്‍ശ വിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തും ‘വെളിച്ചം 3’ ഖുര്‍ആന്‍ പഠനപദ്ധതിയില്‍ ആളുകളെ ചേര്‍ത്തും ഇസ്‌ലാഹി സെന്റര്‍ മെമ്പര്‍മാരും അവരുടെ കുടുംബങ്ങളും സമയം ചെലവഴിച്ചു.
വിവിധ യൂനിറ്റുകളില്‍ നടന്ന സംഗമങ്ങളില്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് നല്ലളം, ജനറല്‍ സെക്രട്ടറി ഷമീര്‍ വലിയവീട്ടില്‍, ട്രഷറര്‍ അഷ്‌റഫ് മടിയാരി, ഭാരവാഹികളായ കെ എന്‍. സുലൈമാന്‍ മദനി, അബ്ദുല്‍ നസീര്‍ പാനൂര്‍, സിറാജ് ഇരിട്ടി, വഹാബ് പി സെഡ്, നാസിറുദ്ദീന്‍ ചെമ്മാട്, അലി ചാലിക്കര, മുജീബ് കുനിയില്‍, റഷീദ് അലി, ശാഹുല്‍ നന്മണ്ട, ഇംതിയാസ് എന്നിവര്‍ പങ്കെടുത്തു.