8 Friday
August 2025
2025 August 8
1447 Safar 13

ഹൃദയാരോഗ്യ സ്‌ക്രീനിംഗ് ക്യാമ്പ്

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കമ്യൂണിറ്റി സര്‍വ്വീസ് ഡിപാര്‍ട്മന്റ് ഇന്ത്യന്‍ ഫിസിയോ തെറാപ്പി ഫോറവുമായി സഹകരിച്ച് ഹൃദയാരോഗ്യ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് ഷമീര്‍ വലിയ വീട്ടില്‍, ഷീന മരിയ ജേക്കബ്, ഡോ. ഷറഫുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു. ബിജു നിര്‍മല്‍, പ്രശോഭ് ജേക്കബ്, അസ്‌ലം ബോധവത്കരണ ക്ലാസ്സെടുത്തു. നസീം അല്‍റബീഹിന്റെ ആഭിമുഖ്യത്തില്‍ ബ്ലഡ് ഷുഗര്‍, പ്രഷര്‍ എന്നിവയുടെ പരിശോധന നടത്തി. കമ്യൂണിറ്റി സര്‍വ്വീസ് ഡിപാര്‍ട്മന്റ് ചെയര്‍മാന്‍ ഷാഹിര്‍ എം ടി കണ്‍വീനര്‍ ഇംതിയാസ് ആനാച്ചി, ഷഹീര്‍ ഇരിങ്ങത്ത്, അസ്‌കര്‍ റഹ്‌മാന്‍, ആഷിഖ് ഇഖ്ബാല്‍, ഫായിസ് എളയോടന്‍ , നിവേദിത കാര്‍ത്തിക്, ഷാനവാസ്, ജസ്മന്‍ അബ്ദുല്‍ഖാദര്‍, പ്രവീണ്‍ സുരേന്ദ്രന്‍, ഹബീന എ എം, നീതു ഷൈലജ കുമാര്‍, നൂര്‍ജഹാന്‍ ടി കെ, ഹസനത്ത് വി, നികേഷ് ബാലന്‍, നര്‍ഗിസ് ദാസ്, അരുണ്‍ കൃഷ്ണന്‍ വി ആര്‍, മുഹമ്മദ് ഹുസൈന്‍, ഹമീദ് നവാസ് നവാബ്ജാന്‍, ഷമീര്‍, അനസ് തച്ചര്‍കണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.

Back to Top