ഡോക്ടര്‍മാരെ സര്‍ക്കാര്‍ അവഗണിക്കരുത്
ഹാസിബ് ആനങ്ങാടി
കേരളത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും കോവിഡ് പ്രതിരോധത്തിനുമായി വിശ്രമമില്ലാതെ ജോലി ചെയ്യുന്നത് സര്‍ക്കാര്‍ ഡോക്ടര്‍മാരാണ്. അവരുടെ സേവനത്തിന്റെ ആത്മാര്‍ഥത അവര്‍ അര്‍ഹിക്കുന്ന പോലെ സര്‍ക്കാര്‍ മാനിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
കഴിഞ്ഞ 28 ദിവസം സെക്രട്ടറിയേറ്റിന്റെ മുന്നില്‍ നില്‍പ്പ് സമരം നടത്തിയിട്ടും സര്‍ക്കാര്‍ ഇവരോട് അവഗണനയാണ് ചെയ്യുന്നത്. ഇത് സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ പരിചരണം തേടുന്ന സാധാരണക്കാര്‍ക്ക് വെല്ലുവിളിയാകുന്നു. ഡോക്ടര്‍മാരെ പോലെ സേവനം ചെയ്യുന്നവരെ ആദരിക്കണമെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നതാണ്. അവരുടെ സേവനത്തിന് തക്കതായ പ്രതിഫലം നല്‍കാത്തത് നമ്മള്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. കോവിഡ് കാലയളവില്‍ മറ്റൊന്നും ചിന്തിക്കാതെ സമൂഹത്തിനു വേണ്ടി ജീവന്‍ പണയപ്പെടുത്തി സേവനം ചെയ്തവരാണ് ഡോക്ടര്‍മാര്‍. അവര്‍ക്ക് അര്‍ഹമായത് നിഷേധിക്കപ്പെടുന്ന അവസ്ഥ ഉണ്ടായിക്കൂടാ. അവര്‍ സമരമുഖത്തേക്ക് നീങ്ങുകയാണെങ്കില്‍ ഒരുപാട് പാവപ്പെട്ടവരാണ് അതില്‍ ബുദ്ധിമുട്ടനുഭവിക്കേണ്ടി വരിക. കോവിഡ് വേളയില്‍ മറ്റു സംസ്ഥാനങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് വലിയ ആദരം നല്‍കിയിരുന്നു. കേരളം കാണാത്തതുപോലെ നടിക്കുകയാണ്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങളില്‍ സര്‍ ക്കാര്‍ ഇടപെടണം.