ജില്ലാ കുടുംബസംഗമം
കാസര്‍കോട്: ‘കരുത്താണ് ആദര്‍ശം, കരുതലാണ് കുടുംബം’ സംസ്ഥാന കാമ്പയിന്റെ ഭാഗമായി ജില്ലാ കുടുംബസംഗമം നടത്തി. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റംഗം അബ്ദുസ്സലാം പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. കെ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട, ഡോ. അഫ്‌സല്‍, പി എം അബ്ദുറഊഫ് മദനി, അബൂബക്കര്‍ സിദ്ദീഖ്, ബഷീര്‍ പട്‌ല, ആരിഫ് തെക്കില്‍, റുക്‌സാന കാലിക്കടവ്, റുമൈസ, ഷഹീര്‍ പട്‌ല, ഷാജഹാന്‍ തെക്കില്‍ പ്രസംഗിച്ചു.