മഴക്കാല രോഗങ്ങള്‍ ജാഗ്രത പാലിക്കുക
ഹാസിബ് ആനങ്ങാടി
കേരളത്തില്‍ കാലവര്‍ഷം തുടങ്ങിയതോടെ ജനങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങളും രോഗാവസ്ഥകളും വന്നുകൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ പരിഹരിക്കേണ്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആവശ്യമായ വാര്‍ഡുകള്‍ ഇല്ല എന്ന് തന്നെ പറയാം. മലമ്പനി. മഞ്ഞപ്പിത്തം. എന്നീ രോഗങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുസ്ഥലങ്ങളില്‍ നമ്മള്‍ ഒഴിവാക്കിയിടുന്ന മാലിന്യങ്ങളില്‍ നിന്ന് രോഗങ്ങള്‍ പടരുകയാണ് ട്രെയിനുകളിലും ബസുകളിലും യാത്ര ചെയ്യുമ്പോള്‍ രോഗം പിടിപെട്ട ആളുകളുമായി സമ്പര്‍ക്കം ഉണ്ടാവുകയാണ്. ഇത് രോഗവ്യാപനത്തിന് വലിയ തോതില്‍ കാരണമാകുന്നുണ്ട്. പൊതുഗതാഗത സംവിധാനങ്ങള്‍ കൂടി വൃത്തിയില്‍ സൂക്ഷ്മത കാണിച്ചെങ്കില്‍ മാത്രമേ സാംക്രമിക രോഗങ്ങളില്‍ നിന്ന് നമുക്ക് രക്ഷയുള്ളൂ എന്നതാണ് കാര്യം. പൊതുഗതാഗത സംവിധാനങ്ങള്‍ സൗകര്യങ്ങളില്‍ കുറവു വരുത്തുന്നു എന്നുള്ളത് സാംക്രമിക രോഗ വ്യാപനത്തിന് കാരണമാവുകയാണ്. വലിയ ശ്രദ്ധ ആവശ്യമുള്ള സമയങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. ജനങ്ങളും അധികൃതരും ഒരുപോലെ ശ്രദ്ധാലുക്കളാവണം.