6 Tuesday
October 2026
2026 October 6
1448 Rabie Al-Âkher 23

ധാര്‍മ്മിക പാഠങ്ങള്‍ക്ക് സിലബസില്‍ ഊന്നല്‍ നല്‍കണം: ഹൈസെക്


കാക്കൂര്‍: വിദ്യാര്‍ഥികളില്‍ നന്മയും മൂല്യബോധവും ഉറപ്പാക്കാന്‍ ഓരോ ദിവസവും നിശ്ചിത സമയം മൂല്യാധിഷ്ഠിത ക്ലാസുകള്‍ നല്‍കണമെന്നും സിലബസില്‍ ധാര്‍മിക പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും എം എസ് എം കോഴിക്കോട് സൗത്ത് ജില്ല സമിതി സംഘടിപ്പിച്ച ഹൈസെക് -ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥി സമ്മേളനം- ആവശ്യപ്പെട്ടു. കേരള ഹജ്ജ് കമ്മിറ്റി മെമ്പര്‍ ഡോ. ഐ പി അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു.
എം എസ് എം ജില്ലാ പ്രസിഡന്റ് യഹ്‌യ മുബാറക് അധ്യക്ഷത വഹിച്ചു. എന്‍ എം അബ്ദുല്‍ജലീല്‍, ഫാത്തിമ മിന്‍ഹ, അബ്ദുസ്സലാം മുട്ടില്‍, ഇര്‍ഷാദ് ഫാറൂഖി, നബീല്‍ പാലത്ത് പ്രഭാഷണം നടത്തി. ഫൈസല്‍ നന്മണ്ട, ശുക്കൂര്‍ കോണിക്കല്‍, എം ടി അബ്ദുല്‍ഗഫൂര്‍, അബ്ദുസ്സലാം പുത്തൂര്‍, മറിയക്കുട്ടി സുല്ലമിയ്യ, നദ നസ്‌റീന്‍, സല്‍മാന്‍ ഫാറൂഖി, അബ്ദുസ്സലാം കാവുങ്ങല്‍, ടി കെ അഫീഫ്, സാജിദ് പൊക്കുന്ന്, നസീഫ് അത്താണിക്കല്‍, ജദീര്‍ കൂളിമാട്, ഖലീഫ അരീക്കാട്, ഫഹീം മൂഴിക്കല്‍, ദില്‍ഷാദ് പാറന്നൂര്‍, അന്‍ഷിദ് പാലത്ത്, റിഷാദ് കാക്കൂര്‍, ആബിദ് പുതിയങ്ങാടി പ്രസംഗിച്ചു.

Back to Top