ധാര്‍മിക മൂല്യങ്ങളെ അവഗണിക്കുന്നത് സമൂഹസുരക്ഷയ്ക്ക് ഭീഷണി- ഐ എസ് എം
തിരുവനന്തപുരം: വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ ധാര്‍മിക മൂല്യങ്ങളെ ചോദ്യം ചെയ്യുകയും പരിഹസിക്കുന്നതും സമൂഹ സുരക്ഷക്ക് നേരെയുള്ള ഭീഷണിയാണെന്ന് ഐ എസ് എം തിരുവനന്തപുരം ജില്ലാ പ്രവര്‍ത്തക സമിതി അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ യോഗം ഉദ്ഘാടനം ചെയ്തു. ‘കാത്തുവക്കാം സൗഹൃദ കേരളം’ കാമ്പയിന്‍ സന്ദേശ പ്രചരണം ജില്ലയില്‍ തുടക്കം കുറിച്ചു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് നാസിറുദ്ദീന്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നാസര്‍ സലഫി, അഹമ്മദ് ഷാജി, കെ സാജിദ്, ഐ എസ് എം സംസ്ഥാന ട്രഷറര്‍ ഷരീഫ് കോട്ടക്കല്‍, വൈസ് പ്രസിഡന്റ് റാഫി കുന്നുംപുറം, സെക്രട്ടറിമാരായ മുഹ്‌സിന്‍ തൃപ്പനച്ചി, അയ്യൂബ് എടവനക്കാട്, റഫീക്ക് നല്ലളം, ഷാനവാസ് ചാലിയം, ജിസാര്‍ ഇട്ടോളി, ഐ എസ് എം ജില്ലാ പ്രസിഡന്റ് യാസര്‍ അറഫാത്ത് സുല്ലമി, സെക്രട്ടറി ശരീഫ് കുറ്റിച്ചല്‍, നസീഫ്, സജ്ജാദ് ഫാറൂഖി, നസീര്‍ വള്ളക്കടവ്, സി എ അനീസ് പ്രസംഗിച്ചു.