ഡിസൈന്‍ പഠനത്തിന് യുസീഡ്, സീഡ് പ്രവേശന പരീക്ഷാ അപേക്ഷ 31 വരെ
ആദില്‍ എം
വിവിധ ഐ ഐ ടികള്‍ ഉള്‍പ്പെടെ പ്രമുഖ സ്ഥാപനങ്ങളില്‍ ഡിസൈന്‍ പഠനത്തിനുള്ള പ്രവേശന പരീക്ഷയായ യുസീഡ് (ബിരുദം) സീഡ് (PG/PhD ) പരീക്ഷകള്‍ക്ക് ഒക്ടോബര്‍ 31 വരെയും 500 രൂപയോടെ നവംബര്‍ 8 വരെയും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.uceed.iitb.ac.in, www.ceed.iitb. ac.in വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.
പ്ലസ്ടു ജയിച്ചവര്‍ക്ക് ആര്‍മിയില്‍ അവസരം
ഇന്ത്യന്‍ ആര്‍മിയില്‍ പ്ലസ്ടു ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീമിലേക്ക് നവംബര്‍ അഞ്ചുവരെ അപേക്ഷിക്കാം. കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവ ഉള്‍പ്പെട്ട പ്ലസ്ടു വിജയിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.joinindianarmy.nic.in സന്ദര്‍ശിക്കുക.
IISTയില്‍ ഗവേഷണം
തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (IIST) ഗവേഷണ പ്രോഗ്രാമുകള്‍ക്ക് ഒക്ടോബര്‍ 31 വരെ admisson.iist.ac.in വഴി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.