ഡെങ്കിപ്പനി നിസ്സാരമല്ല
ജസ്ല സെമീമ വാരണാക്കര
ഡെങ്കിപ്പനി കൂടിക്കൊണ്ടിരിക്കുകയാണ്. മഹാമാരികള്‍ക്കിടയില്‍ വീണ്ടുമൊരു പരീക്ഷണമായി കൊണ്ടുതന്നെയാണ് നമ്മളിലേക്ക് ഡെങ്കിപ്പനിയും എത്തിക്കൊണ്ടിരിക്കുന്നത്. നിസ്സാരമായാണ് നമ്മള്‍ കൊതുകിനെ വിശേഷിപ്പിക്കുന്നത്. പക്ഷെ ആള് ഒരു വില്ലന്‍ തന്നെയാണ്. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിച്ചും കാലാവസ്ഥയ്ക്കനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്തിയും കൊതുകിന് വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കിയും ഈ വില്ലനെ നമുക്ക് നിസാരനാക്കാന്‍ കഴിയും.മന്തും മലമ്പനിയും മാത്രം ഉണ്ടാക്കിയിരുന്ന ക്യൂലക്‌സ്, അനോഫിലസ് കൊതുകുകളല്ല ഇപ്പോള്‍, ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും പരത്തി ഇവര്‍ മനുഷ്യരെ വേട്ടയാടുകയാണ്…ഈഡിസ് വിഭാഗം കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്.
ഇതിനെതിരെ പ്രതിരോധിക്കാന്‍ നമ്മള്‍ തന്നെ മുന്നോട്ടു ഇറങ്ങേണ്ടത് ഉണ്ട് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക ചിരട്ടകളിലോ പ്ലാസ്റ്റിക് കവറുകളിലോ മറ്റോ കെട്ടി നില്‍ക്കുന്ന വെള്ളത്തെ ഒഴുവാക്കി കളയുക, അത്തരത്തിലൊരു സാഹചര്യം ഒരുക്കാതെ ഇരിക്കുക എന്നതൊക്കെ തന്നെയാണ് മാര്‍ഗ്ഗം. രാജ്യത്താകെ ഇതിനകം 1,16,991 ഡെങ്കിപ്പനി കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ വര്‍ഷം ഇതേ കാലയളവിലെ കേസുകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചില സംസ്ഥാനങ്ങളില്‍ ഒക്ടോബറില്‍ ഉയര്‍ന്നതോതില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ നിസ്സാരമായി കാണാതെ പ്രതിരോധിക്കാനുള്ള മാര്‍ഗമാണ് കാണേണ്ടത്.