14 Saturday
March 2026
2026 March 14
1447 Ramadân 25

ഡല്‍ഹിയില്‍ മുസ്ലിം യുവാവിനെ കെട്ടിയിട്ട് അടിച്ചുകൊന്നു


രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ സംഘ്പരിവാറിന്റെ ആള്‍ക്കൂട്ടക്കൊല നിര്‍ബാധം തുടരുന്നു. രാജ്യതലസ്ഥാനത്ത് മുസ്ലിം യുവാവിനെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചുകൊന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നന്ദ് നഗരി ഏരിയയില്‍ 26കാരനായ മുഹമ്മദ് ഇസ്റാര്‍ ആണ് കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മര്‍ദനം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാവ് മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ഇസ്റാര്‍ പ്രദേശത്തെ ഒരു മതപരമായ പരിപാടിയിലെത്തുകയും അവിടുത്തെ അദ്ദേഹം പ്രസാദം എടുത്ത് കഴിക്കുകയും ചെയ്തിരുന്നു. ഈ നടപടി പ്രദേശത്തെ ഹിന്ദുത്വ ജനക്കൂട്ടത്തെ പ്രകോപിപ്പിക്കുകയും മുസ്ലിമാണെന്നും മോഷ്ടാവാണെന്നും ആരോപിച്ച് അക്രമികള്‍ കൈയും കാലും കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കാവി റിബ്ബണുകളും കയറും ഉപയോഗിച്ച് കൈയും കാലും തൂണില്‍ കെട്ടി ഇരുമ്പ് വടി കൊണ്ടും മറ്റും കൂട്ടം ചേര്‍ന്ന് അടിക്കുന്നതും വീഡിയോവില്‍ കാണാം. കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇസ്റാറിനെതിരായ ആക്രമണത്തിന് ഉത്തരവാദികളായവര്‍ക്കായി സജീവമായ തിരച്ചില്‍ നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

Back to Top