പ്രതിനിധി സമ്മേളനം

അകമ്പാടം: സംസ്ഥാനത്തെ പുതിയ മദ്യ നയത്തിനെതിരെ രാഷ്ട്രീയത്തിനതീതമായി ഒന്നിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ചാലിയാര്‍ പഞ്ചായത്ത് പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. നിലമ്പൂര്‍ മണ്ഡലം സെക്രട്ടറി കല്ലട കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. മുസ്തഫ മൗലവി അധ്യക്ഷത വഹിച്ചു. റാഫി പേരാമ്പ്ര പ്രഭാഷണം നടത്തി. ഫിറോസ് ഖാന്‍, താഹിര്‍, കെ സൈനുദ്ദീന്‍ പ്രസംഗിച്ചു.
