1 Tuesday
July 2025
2025 July 1
1447 Mouharrem 5

ഡീപ്‌ഫേക്ക് പുതിയ അറിവായി

അസ്‌ലം കോഴിക്കോട്‌

കഴിഞ്ഞ ലക്കം ശബാബ് ചര്‍ച്ച ചെയ്ത ഡീപ്‌ഫേക്ക് എന്ന വിഷയം പുതിയ അറിവായി. സാങ്കേതികവിദ്യകള്‍ അനുദിനം പുരോഗമിക്കുന്നുണ്ടെങ്കിലും അവക്കെല്ലാം ഒരു മറുപുറവുമുണ്ട് എന്ന വായന കണ്ണു തുറപ്പിക്കുന്നതാണ്. ഐസക് ന്യൂട്ടണ്‍ കണ്ടുപിടിച്ച മാസ് എനര്‍ജി ഇക്വലന്‍സ് ഫോര്‍മുല ആറ്റം ബോംബ് പ്രയോഗത്തിലെത്തും എന്ന് അദ്ദേഹം കരുതിക്കാണില്ല. അതുപോലെത്തന്നെയാണ് എല്ലാ സാങ്കേതികവിദ്യകളുടെ ഉപയോഗവും. വിചാരിക്കുന്നതിനേക്കാള്‍ അപ്പുറത്തെ ദുരുപയോഗമാണ് സംഭവിക്കുന്നത്. കൃത്യമായ ബോധവത്കരണത്തിലൂടെ മാത്രമേ ഇതിനെ മറികടക്കാനാവൂ. വിഷയത്തിലേക്ക് വെളിച്ചം വീശിയ ശബാബിന് അഭിനന്ദനങ്ങള്‍.

Back to Top