മരണം
ഇയാസ് ചൂരല്‍മല
എന്നെ
തേടിയെത്തുന്നവര്‍ക്കായ്
ചൂണ്ടി കാണിച്ചിടാന്‍
വഴി പറഞ്ഞു
കൊടുത്തിടാന്‍
ഒരു കൂരയുണ്ട്
എനിക്കായ്
മുദ്രണം ചെയ്ത
പോസ്റ്റുകള്‍, പുസ്തകങ്ങള്‍
വന്നണയാനായ്
ഒരു മേല്‍വിലാസമുണ്ട്
എങ്കിലോ
ആരുമെന്നേ
തേടിയെത്തിയില്ല
പോസ്റ്റുമാന്‍ പലയാവര്‍ത്തി
എന്‍ മുന്നിലൂടെ
നടന്നത് മിച്ചം
ഒരു നാളെന്‍ ഹൃദയം
മൗനമായ നേരത്തതാ
നിശ്ചലമായിരിക്കുമെന്നെ
പുല്‍കാന്‍
ആളുകള്‍ തടിച്ചു കൂടുന്നു
ഉച്ചത്തിലുച്ചത്തില്‍
ഞാന്‍ ആര്‍ത്തു ചോദിച്ചു
ഇന്നെന്‍ വിലാസം
മാറ്റിയെഴുതിയോ…?