ദൗത്യപഥം സോണല്‍ പ്രീകോണ്‍
തിരൂര്‍: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം കമ്മിറ്റി ‘ദൗത്യപഥം’ സോണല്‍ പ്രീ കോണ്‍ സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി മമ്മു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി എം പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. അബ്ദുല്‍അസീസ് സ്വലാഹി പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ആബിദ് മദനി സമാപന പ്രഭാഷണം നടത്തി. ഇക്ബാല്‍ വെട്ടം, ഹമീദ് ചേന്നര, ഡോ. റജൂല്‍ ഷാനിസ്, ഹുസൈന്‍ കുറ്റൂര്‍ പ്രസംഗിച്ചു.