ഡേറ്റാ സയന്‍സ് ആന്‍ഡ് മാനേജ്‌മെന്റില്‍ ഓണ്‍ലൈന്‍ മാസ്‌റ്റേഴ്‌സ് പ്രോഗ്രാം
ഇന്‍ഡോര്‍ ഐ ഐ ടി, ഐ ഐ എം എന്നിവര്‍ സംയുക്തമായി നടത്തുന്ന മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഡേറ്റാസയന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് ഓണ്‍ലൈന്‍ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. വിവരങ്ങള്‍ പ്രോസസ് ചെയ്ത് മികച്ച ബിസിനസ് തീരുമാനങ്ങളെടുക്കാന്‍ സഹായകരമായ പഠനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന രണ്ടു വര്‍ഷ കോഴ്‌സ് ആണിത്. യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ലഭിച്ച CAT/GATE/GMAT/GRE/JAM സ്‌റ്റോര്‍ ഉപയോഗിച്ച്/ ഇവ അഭിമുഖീകരിച്ച് ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഈ അഭിരുചി പരീക്ഷകളിലൊന്നിലും പങ്കെടുക്കാത്തവര്‍ ജൂണ്‍ 25 ഇന്‍ഡോര്‍ ഐ ഐ എമ്മില്‍ നടത്തുന്ന (ഓണ്‍ലൈന്‍/ ഫിസിക്കല്‍ രീതികളില്‍) ഡേറ്റാ സയന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് അഭിമുഖീകരിച്ച് യോഗ്യത നേടണം. വിശദാംശങ്ങള്‍, സിലബസ്, മാതൃകാചോദ്യങ്ങള്‍ തുടങ്ങിയവ msdsm.iiti.ac.in ലഭിക്കും. അപേക്ഷ ജൂണ്‍ 15 വരെ വെബ്‌സൈറ്റിലൂടെ നല്‍കാം.
ഐ എച്ച് ആര്‍ ഡി ടെക്‌നിക്കല്‍
ഹയര്‍ സെക്കണ്ടറി: 11ാം ക്ലാസ് പ്രവേശനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന് കീഴിലെ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 2023-24 വര്‍ഷത്തിലെ 11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/thss എന്ന വെബ്‌സൈറ്റ് മുഖേന ജൂണ്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് അനുബന്ധ രേഖകളും 110 രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം (എസ് സി/ എസ് ടി 55 രൂപ) ജൂണ്‍ 15ന് വൈകീട്ട് മൂന്ന് മണിക്ക് മുമ്പ് ചേരാന്‍ ഉദ്ദേശിക്കുന്ന സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. ഐ എച്ച് ആര്‍ ഡിക്കു കീഴിലുള്ള സ്‌കൂളുകള്‍ അറിയാന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക ihrd.ac.in ഇമെയില്‍: ihrd.itd@gmail.com
എന്‍ എസ് ഡി സി
അംഗീകൃത കോഴ്‌സുകളില്‍
തൊഴിലധിഷ്ഠിത പരിശീലനം
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ചില്‍ കുറഞ്ഞ നിരക്കില്‍ വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള, NSDC അംഗീകൃത കോഴ്‌സുകളായ പൈത്തണ്‍ പ്രോഗ്രാമിങ്, ഡാറ്റാ സയന്‍സ് എന്നിവയിലേക്ക് ഓണ്‍ലൈന്‍ പരിശീലനത്തിന് അപേക്ഷിക്കാം. 100 ശതമാനം പ്ലേസ്‌മെന്റ് അസിസ്റ്റന്റ് ഉറപ്പ് നല്‍കുന്നു. പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവര്‍ക്ക് പൈത്തണ്‍ പ്രോഗ്രാമിലേക്കും, ഡിഗ്രി കഴിഞ്ഞവര്‍ക്ക് ഡാറ്റാ സയന്‍സിലേക്കും അപേക്ഷിക്കാം. SC, ST, BPL, മത്സ്യബന്ധനം, ട്രാന്‍സ്‌ജെന്‍ഡര്‍, ഒറ്റ രക്ഷകര്‍ത്താവുള്ള കുട്ടികള്‍ എന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പിലൂടെ കോഴ്‌സ് പൂര്‍ത്തീകരിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 15. വിശദവിവരങ്ങള്‍ക്ക്: 0471 2365445, 9496015002, www.reach.org.in