നന്മതിന്മകളുടെ വ്യാഖ്യാനം വേദവെളിച്ചം കൊണ്ടു മാത്രമേ പൂര്‍ണമാവുകയുള്ളൂ- സി പി
ദമ്മാം: നന്മ തിന്മകളുടെ വ്യാഖ്യാനവും വിവേചനവും വേദവെളിച്ചം കൊണ്ട് മാത്രമേ പൂര്‍ണമാവുകയുള്ളൂവെന്നും ഏക സിവില്‍ കോഡിലെ മതവിരുദ്ധ നിയമങ്ങളെ മറികടക്കാന്‍ സുശക്തമായ മഹല്ല് സംവിധാനങ്ങള്‍ കൊണ്ട് സാധിക്കുമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. സുഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച അഞ്ചാമത് വെളിച്ചം സുഊദി ദേശീയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂസുഫ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. ‘നൂറുന്‍ അലാ നൂര്‍’ വിഷയത്തില്‍ കെ എന്‍ സുലൈമാന്‍ മദനി പ്രഭാഷണം നടത്തി. വെളിച്ചം സുഊദി ഓണ്‍ലൈന്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കുന്ന ഖുര്‍ആന്‍ പഠന പദ്ധതിയായ ‘ദി ലൈറ്റ് സുഊദി ഓണ്‍ലൈന്‍ ജൂനിയേഴ്‌സ്’ ലോഞ്ചിങ് ജി സി സി ഇസ്‌ലാഹി കോഓഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് സലാഹ് കാരാടന്‍ നിര്‍വഹിച്ചു. അഹമ്മദ് ഷജ്മീര്‍ നദ്‌വി, സഹല്‍ ഹാദി, മുനീര്‍ ഹാദി, അസ്‌കര്‍ ഒതായി, ഷാജഹാന്‍ ചളവറ, അബ്ദുല്‍ഗനി, നൗഷാദ് അകോലത്ത്, സലീം കടലുണ്ടി, ജരീര്‍ വേങ്ങര പ്രസംഗിച്ചു.