30 Tuesday
May 2023
2023 May 30
1444 Dhoul-Qida 10

ദൈവികബോധത്തിലേക്കുള്ള വെളിച്ചത്തിന്റെ പ്രഭവ കേന്ദ്രമാണ് ഖുര്‍ആന്‍- സി പി ഉമര്‍ സുല്ലമി

ജിദ്ദ: ദൈവികബോധത്തിലേക്ക് വെളിച്ചം പകരുന്ന പ്രഭവ കേന്ദ്രമാണ് വിശുദ്ധ ഖുര്‍ആനെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി അഭിപ്രായപ്പെട്ടു. സഊദി ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെയും ഖുര്‍ആന്‍ ലേണിഗ് സ്‌കൂള്‍’ പഠിതാക്കളുടെയും സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനവസമൂഹത്തെ പ്രകാശത്തിലൂടെ വഴിനടത്താനും ജീവിതലക്ഷ്യത്തെ ധൈഷണിക ബോധനത്തിലൂടെ സാക്ഷാത്ക്കരിക്കുന്നതിനും ഖുര്‍ആനിക പഠനവും അനുധാവനവും വിപുലപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്‌ലാഹി സെന്റര്‍ ദേശീയ ട്രഷറര്‍ യൂസുഫ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം മുട്ടില്‍, അബ്ദുല്ല തിരൂര്‍ക്കാട്, വെളിച്ചം പദ്ധതി ചെയര്‍മാന്‍ അബ്ദുല്‍കരീം സുല്ലമി, ജി സി സി ഇസ്‌ലാഹീ കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ എന്‍ സുലൈമാന്‍ മദനി, സലാഹ് കാരാടന്‍, ഹാരിസ് കടലുണ്ടി, ജരീര്‍ വേങ്ങര, ഹസ്‌കര്‍ ഒതായി, സിറാജ് തയ്യില്‍, മുഹമ്മദ് ഷാഫി, തസ്‌നീം അബ്ദുറഹീം, അലി റഷീദ്, ഷീബാ ഫൈസല്‍ പ്രസംഗിച്ചു.
വെളിച്ചം റമദാന്‍ കാമ്പയിന്‍ പ്രഖ്യാപനം ലുലൂ ഗ്രൂപ്പ് റീജണല്‍ ഡയറക്ടര്‍ അബ്ദുല്‍ബഷീറും പദ്ധതി പരിചയപ്പെടുത്തല്‍ എം വി എം നൗഷാദും നിര്‍വ്വഹിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x