14 Friday
March 2025
2025 March 14
1446 Ramadân 14

സൈബര്‍ തട്ടിപ്പുകള്‍ കരുതിയിരിക്കുക

അജീബ്‌

സൈബര്‍ ക്രൈമുകളെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരാറുണ്ട്. എത്ര ബോധവത്കരണം നടത്തിയാലും ആളുകള്‍ ഇത്തരം തട്ടിപ്പിന് തലവെച്ചു കൊടുക്കുന്നതായാണ് കാണാറ്. ആളുകളില്‍ ഭയപ്പാടു സൃഷ്ടിച്ച് അതിനെ മുതലെടുക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. താങ്കള്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്നൊക്കെ പ്രഖ്യാപിച്ചു കളയും ചിലപ്പോള്‍.
സൈബര്‍ തട്ടിപ്പുകളുടെ ലോകത്തിലെ ഒരു പുതിയ രീതിയാണ് ഡിജിറ്റല്‍ അറസ്റ്റ്. ലോകത്തിന്റെ ഏതെങ്കിലും കോണിലിരുന്ന് തട്ടിപ്പുകാര്‍ വീഡിയോ കോള്‍ വഴി ജനങ്ങളെ മൊബൈല്‍ സ്‌ക്രീനില്‍ തളച്ചിടുന്നതാണ് രീതി. അന്വേഷണ ഉദ്യോഗസ്ഥനെന്ന വ്യാജേനയെത്തുന്ന തട്ടിപ്പുകാര്‍ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്നാരോപിച്ച് ഇരകളെ ഭീഷണിപ്പെടുത്തുകയും അവര്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യും. ശേഷം പണം തട്ടി മുങ്ങുകയാണ് പതിവ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പ്രധാനമായും തട്ടിപ്പ് നടക്കുന്നത്.
കഴിഞ്ഞ ദിവസം മലയാളിയായ ഒരു പയ്യന്‍ ഇത്തരം തട്ടിപ്പുകാരെ കൈകാര്യം ചെയ്ത ഒരു വീഡിയോ പുറത്തു വരികയുണ്ടായി. ധൈര്യപൂര്‍വം ഇത്തരം പ്രതിസന്ധികളെ കൈകാര്യം ചെയ്യാനായെങ്കില്‍ മാത്രമേ തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാനാകൂ എന്ന് ഈ സംഭവം അടിവരയിടുന്നുണ്ട്. സൈബര്‍ ലോകത്തെ കെണികളെക്കുറിച്ച് ബോധവാന്മാരാകാന്‍ ശ്രദ്ധിക്കുക

Back to Top