വൃക്കരോഗ നിര്‍ണയക്യാമ്പ്

കോഴിക്കോട്: അരക്കിണര്‍ ശാഖ ഐ എസ് എം സംഘടിപ്പിച്ച സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഹെല്‍പിംഗ് ഹാന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ‘കീ’ പദ്ധതിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജീവിതശൈലീ രോഗ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, പ്രഫ. അബ്ദുല്‍ മുബാറക്, കെ മഹ്‌റൂഫ്, പി പി അബൂബക്കര്‍, പി എം അന്‍വര്‍ സമീല്‍, ഇ ജസ്‌നീര്‍, അബ്ദുറാസിഖ്, കെ എം സസ്ബീര്‍, എം പി മുഹമ്മദ് റാഫി, എം മുഹമ്മദ് ഇസ്ഹാഖ്, കെ വി സര്‍ജീസ്, സി മുഹമ്മദ് ശംനാസ്, ഫാദില്‍ പ്രസംഗിച്ചു.
