ക്രിക്കറ്റ് കമന്ററിക്കിടെ ഇസ്ലാമിനെ പുകഴ്ത്തി അവസരം ദുരുപയോഗം ചെയ്‌തെന്ന് വിവാദം
ലോകക്കപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ ഇസ്ലാമിനെ പുകഴ്ത്തി കമന്റേറ്റര്‍മാര്‍. ഒക്ടോബര്‍ 3ന് നടന്ന പാകിസ്താന്‍- ആസ്‌ത്രേലിയ സന്നാഹ മത്സരത്തിനിടെയാണ് സംഭവം. മുന്‍ ഓസീസ് താരം മാത്യൂ ഹെയ്ഡനോട് റമീസ് രാജ പാകിസ്താന്‍ ടീമിനൊപ്പമുള്ള അനുഭവത്തെക്കുറിച്ച് ആരാഞ്ഞപ്പോഴാണ് സംഭവം. ഇസ്ലാമിനോടുള്ള സമീപനം അവരെ കളിയില്‍ കൂടുതല്‍ ഫോക്കസ് ഉള്ളവരാക്കി എന്നാണ് ഹെയ്ഡന്‍ പറഞ്ഞത്. ഇസ്ലാമിക ജീവിത രീതി പ്രായോഗിക തലത്തില്‍ കൊണ്ടുവന്നതിനാല്‍ ജീവിതത്തിന് അടുക്കും ചിട്ടയും അവര്‍ക്കുണ്ടായെന്നും ഹെയ്ഡന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്. തുടര്‍ന്ന് മുഹമ്മദ് രിസ്‌വാന്‍ തനിക്ക് ഖുര്‍ആന്‍ സമ്മാനിച്ചതും താനത് പാരായണം ചെയ്യാന്‍ ശ്രമിക്കുന്നതുമെല്ലാം ഹെയ്ഡന്‍ സൂചിപ്പിക്കുകയുണ്ടായി. കമന്ററിക്കിടെ ഇസ്ലാം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് പുതിയ വിവാദത്തിന്റെ കേന്ദ്ര ബിന്ദു.