27 Tuesday
January 2026
2026 January 27
1447 Chabân 8

കോണ്‍വിവന്‍സിയ മലയാളി സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് ആഗസ്റ്റ് 15ന്‌


കോഴിക്കോട്: എം എസ് എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ‘കോണ്‍വിവന്‍സിയ’ മലയാളി സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് 2021 ആഗസ്റ്റ് 15ന് msmworldwide യൂട്യൂബ് ചാനലില്‍ നടക്കും. വിദ്യാഭ്യാസ വിഷയങ്ങളില്‍ ആകര്‍ഷകമായ ചര്‍ച്ചകളും, സെഷനുകളുമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ‘സഹവര്‍ത്തിത്വം’ എന്ന മഹിതമായ സന്ദേശം ഉള്‍ക്കൊള്ളുന്ന പേരാണ് സ്റ്റുഡന്‍സ് കോണ്‍ഗ്രസിനു നല്‍കിയിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പുറമേ ഇതര സംസ്ഥാനങ്ങളിലും മറ്റു രാജ്യങ്ങളിലും പഠിക്കുന്ന വിദ്യാര്‍ഥികളും സമ്മേളനത്തില്‍ പങ്കെടുക്കും. സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന്റെ സംസ്ഥാന തല പ്രചാരണ ഉദ്ഘാടനം സി പി ഉമര്‍ സുല്ലമി നിര്‍വഹിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട യൂണിറ്റ്, മണ്ഡലം ഭാരവാഹികളുടെ സംസ്ഥാന തല സംഗമം ‘ലീഡേഴ്‌സ് സമ്മിറ്റ്’ സംഘടിപ്പിച്ചു. ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് സംഗമം ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന പ്രസിഡണ്ട് ഫാസില്‍ ആലുക്കല്‍ അധ്യക്ഷത വഹിച്ചു. സഹീര്‍ വെട്ടം, നസീഫ് അത്താണിക്കല്‍, നബീല്‍ പാലത്ത്, ഇസ്ഹാഖ് കടലുണ്ടി, നദീര്‍ മൊറയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
കോണ്‍വിവന്‍സിയ’ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന്റെ അന്താരാഷ്ട്ര തലങ്ങളിലുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഇന്റര്‍നാഷണല്‍ ലീഡേഴ്‌സ് മീറ്റ് നടന്നു. സുലൈമാന്‍ മദനി, സലാഹ് കാരാടന്‍, ഫാസില്‍ ആലുക്കല്‍, സഹീര്‍ വെട്ടം, നബീല്‍ പാലത്ത് എന്നിവര്‍ പ്രസംഗിച്ചു വിവിധ ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍, വിവിധ രാജ്യങ്ങളിലെ സ്റ്റുഡന്റ്‌സ് കോഡിനേറ്റര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.
കോണ്‍ഗ്രസിന്റെ ഭാഗമായി ശാഖ, മണ്ഡലം, ജില്ലാ തലങ്ങളില്‍ വിവിധ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കും. പ്രബന്ധ രചന, കാലിഗ്രാഫി, അടിക്കുറിപ്പ് മത്സരങ്ങളും ഇതിന്റെ ഭാഗമായി നടക്കും. സ്റ്റുഡന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിന് www.msmkerala.org എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണമെന്നും, സമ്മേളനം വിജയത്തിന് എല്ലാവരും സഹകരിക്കണമെന്നും എം എസ് എം സംസ്ഥാന സമിതി അറിയിച്ചു.

Back to Top