28 Wednesday
January 2026
2026 January 28
1447 Chabân 9

കോവിഡ് നിയന്ത്രണങ്ങളാല്‍ വിവാഹം മാറ്റിവെച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി


ന്യൂസിലന്‍ഡ് പ്രധാനമന്ത്രി വീണ്ടും മികച്ച തീരുമാനങ്ങളുടെ പേരില്‍ പ്രശംസിക്കപ്പെടുന്നു. രാജ്യത്ത് 9 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നിയന്ത്രണം പ്രഖ്യാപിച്ച്, അതിനു വിധേയമായി സ്വന്തം വിവാഹം മാറ്റിവെച്ചാണവര്‍ അഭിനന്ദനം ഏറ്റു വാങ്ങുന്നത്.
കഴിഞ്ഞ ആഴ്ചയിലാണ് രാജ്യത്ത് പുതിയ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചടങ്ങുകളില്‍ പൂര്‍ണമായും വാക്‌സിന്‍ എടുത്ത 100 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കൂ. നിയന്ത്രണങ്ങള്‍ അറിയിച്ചശേഷം തന്റെ കല്യാണം ഇപ്പോള്‍ നടക്കില്ലെന്ന് ജസീന്ത പറഞ്ഞു.
ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ രണ്ട് നഗരങ്ങള്‍ക്കിടയില്‍ യാത്ര ചെയ്ത കുടുംബത്തിലെ ഒമ്പത് അംഗങ്ങള്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവര്‍ സഞ്ചരിച്ച വിമാനത്തിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Back to Top