9 Saturday
August 2025
2025 August 9
1447 Safar 14

മാസ്‌കും സാനിറ്റൈസറും നാം ഒഴിവാക്കിയോ?

കെ സി ഷമീം കുനിയില്‍

ലോകം ഇത്രമേല്‍ അപകടം നേരിട്ട ഒരു സമയം ഒരുപക്ഷേ, വേറെ ഉ ണ്ടാവില്ല. കൊറോണ വൈറസ് ലോ കത്തിന് ചില്ലറ നഷ്ടങ്ങളല്ല വരുത്തിയത്. സാമ്പത്തിക രംഗത്തും മറ്റു മേഖലകളിലും അതിന്റെ വിപത്ത് നാം അനുഭവിച്ചു കൊണ്ടിരിക്കുന്നു. കോ വിഡ് വന്നപ്പോള്‍ ജനങ്ങള്‍ അതിനെ ഭയത്തോടെ കണ്ടു. കേരളത്തില്‍ ആയിരത്തിനടുത്ത് കേസുകള്‍ വന്നപ്പോ ള്‍ എല്ലാ മേഖലകളും അടച്ചു പൂട്ടി. ജനങ്ങള്‍ പുറത്തിറങ്ങാതെയായി. മാസ്‌കും സാനിറ്റൈസറും ജീവിതത്തിന്റെ ഭാഗമായി. മുഖ്യമന്ത്രി 6 മണിക്ക് സ്ഥിരം കണക്കുകള്‍ നിരത്തി ആരോഗ്യരംഗം ഉണര്‍ന്ന് എണീറ്റു.
എന്നിട്ടും ഒരു രക്ഷയും ഇല്ല, വാര്‍ത്തകളും മുന്‍കരുതലും എല്ലാം കൊണ്ടും ജനം പൊറുതിമുട്ടി. എവിടെയെങ്കിലും ഒരു രോഗി ഉണ്ടായാല്‍ ആ പ്രദേശം ആകെ അടച്ചിട്ടു. ജനങ്ങള്‍ ജീവന്‍ പേടിച്ച് പുറത്തിറങ്ങാതെയായി. ദൂരയാത്രകള്‍ ഒഴിവാക്കി. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. പല കടകളും തുറക്കാതെയായി. ബസ്സുകള്‍ ഓടാതെയായി. നാട് വിറങ്ങലിച്ചു നിന്ന സമയം, എല്ലാ സ്ഥലങ്ങളും പോലീസ് നിയന്ത്രണത്തില്‍. ഒരാള്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ.
എന്നാല്‍ ഇന്നിന്റെ സ്ഥിതിയോ? കൊറോണക്ക് ഒരു കുറവും ഇല്ല. അമ്പതിനായിരത്തിന് മുകളിലെത്തി, മാസ്‌കും സാനിറ്റൈസറും ജനങ്ങള്‍ ഉപയോഗിക്കാതെയായി. സ്വന്തം വീട്ടില്‍ രോഗി ഉണ്ടായാല്‍ പോലും അത് വിഷയമല്ലാതായി. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒരു നിയന്ത്രണവും ഇല്ലാതെ നിറഞ്ഞൊഴുകി. ജാഗ്രതയും നിയന്ത്രണവും ജനങ്ങള്‍ക്ക് ഒരു വിഷയമല്ലാതെയായി. സര്‍ക്കാറുകള്‍ നിയന്ത്രണങ്ങള്‍ പറയുന്നതല്ലാതെ ഒന്നും നടപ്പിലാവുന്നില്ല. ഇങ്ങനെ പോയാല്‍ നമ്മുടെ നാടിന്റെ സ്ഥിതി എന്താകും?

Back to Top